രുചിയൂറും നാരങ്ങ അച്ചാർ ഇങ്ങനെ തയ്യാറാക്കൂ പ്ലേറ്റ് കാലിയാവുന്നത് അറിയുകയില്ല. ഇതാരും കാണാതെ പോകല്ലേ…| Lemon Pickle recipe

Lemon Pickle recipe : കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് അച്ചാറുകൾ. അച്ചാറുകൾ ഏതു തന്നെ ആയാലും വാരിക്കോരി കഴിക്കാറാണ് പതിവ്. അത്തരത്തിൽ രുചികരമായിട്ടുള്ള നാരങ്ങ അച്ചാർ ആണ് ഇതിൽ കാണുന്നത്. നാരങ്ങ കൊണ്ട് ഇങ്ങനെ അച്ചാർ ഇടുകയാണെങ്കിൽ മാസങ്ങളോളം കേടുകൂടാതെ നമുക്ക് സൂക്ഷിക്കാവുന്നതാണ്. അതുമാത്രമല്ല ബിരിയാണിയുടെ ഒപ്പവും ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും എല്ലാം കഴിക്കാൻ.

പറ്റുന്ന ഒരു അത്യുഗ്രൻ അച്ചാർ തന്നെയാണ് ഇത്. ഈ അച്ചാർ ഉണ്ടാക്കുന്നതിനുവേണ്ടി നല്ല പഴുത്ത നാരങ്ങയാണ് നാം ഓരോരുത്തരും തിരഞ്ഞെടുത്തത്. വലുപ്പത്തിൽ അല്പം ചെറുതായാൽ ഉത്തമമാണ്. അതിനുശേഷം ഈ നാരങ്ങാ നല്ലവണ്ണം വേവിച്ചെടുക്കുകയാണ് വേണ്ടത്. അതിനായി വെള്ളത്തിലിട്ട് വേവിക്കുകയോ അല്ലെങ്കിൽ ആവിയിൽ ഇട്ട് വേവിക്കുകയോ ചെയ്യാവുന്നതാണ്.

അത് വേവിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വെന്തുടയാൻ ഒരിക്കലും പാടില്ല എന്നതാണ്. പിന്നീട് അത് ചെറിയ കഷണങ്ങളായി നുറുക്കുകയാണ് വേണ്ടത്. പിന്നീട് ഈ നുറുക്കിവച്ചിരിക്കുന്ന ചെറുനാരങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്. പിന്നീട് ഏലക്കായ ഗ്രാമ്പു ഉലുവ കടുക് എന്നിവ ചേർത്ത് നല്ലവണ്ണം വറുത്തെടുക്കേണ്ടതാണ്.

ഓരോന്നും വറുത്തതിനുശേഷം ആണ് മറ്റൊന്ന് ഇട്ടുകൊടുക്കേണ്ടത്. ഗ്രാമ്പുവും ഏലക്കായയും അച്ചാറിൽ ഇടുന്നത് വഴി അച്ചാറിന് ഒരു പ്രത്യേക ഗന്ധം ഉണ്ടാക്കുകയും അത് ആരിലും കൊതി ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ഇത് മിക്സിയിൽ നല്ലവണ്ണം പൊടിച്ചെടുക്കുകയാണ് വേണ്ടത്. നല്ല ഫൈനായി പൊടിച്ചെടുക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.