നിങ്ങളിൽ പലരും ഈ ചെടി കണ്ടിട്ടുണ്ടാകും. നാട്ടിൻ പുറങ്ങളിലാണ് ഇത്തരം ചെടികൾക്ക് കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയിൽ പലസ്ഥലങ്ങളിലും കണ്ടുവരുന്ന ചെടിയാണ് കൃഷ്ണഗിരീടം. ഹനുമാൻ കിരീടം കൃഷ്ണമൂർത്തി ആറുമാസ ചെടി കാവടി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഈ പൂവിനെ കുറിച്ച് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ കമന്റ് ചെയ്യുമല്ലോ.
ഈ ചെടി പൊതുവേ തണലുള്ള ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ ഇത് കണ്ടു വരുന്നുണ്ട്. ഇതിൽ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് കാണാൻ കഴിയുക. വലിപ്പമുള്ള ഇലകൾ ഈ ചെടിയുടെ ഒരു പ്രത്യേകത ആണ്. കൂടാതെ ഈ പൂവ് സാധാരണ ഓണത്തിന് പൂക്കളം ഒരുക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ ചെടി കാണാൻ സാധിക്കും.
ഏഷ്യ ഭൂഖണ്ഡത്തിന്റെ നിന്നാണ് ഈ ചെടിയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. 1767ൽ ആധുനിക ജീവ ശാസ്ത്രത്തിന്റെ നാമകരണ പിതാവ് എന്നറിയപ്പെടുന്ന കാൾ ലീനിയസാണ് ഈ പുഷ്പത്തെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ഈ പുഷ്പം ചിത്രശലഭങ്ങൾ വഴിയാണ് പരാഗണം നടത്തുന്നത്. വിടർന്ന് കഴിഞ്ഞാൽ ആഴ്ചകളോളം നിലനിൽക്കും എന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്.
കുട്ടികളെപ്പോലെ തന്നെ മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. പുറം പോക്കുകളിലും ആളുകൾ അധിക താമസം ഇല്ലാത്ത ഭാഗങ്ങളിൽ കൂട്ടത്തോടെ കണ്ടുവരുന്ന ചെടിയാണ് ഇത്. ഈ ചെടിക്ക് വൈറസ്കൾ ക്കെതിരെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പറയുന്നത്. മാത്രമല്ല പനി നീര് കിഡ്നി രോഗങ്ങൾ മൂത്രാവശയ രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.