കടച്ചക്ക ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടച്ചക്ക ഉപയോഗിച്ചു തയ്യാറാക്കാൻ കഴിയുന്ന ഫ്രൈയാണ് ഇത്. പലരും ആദ്യമായി ആയിരിക്കും ഇത് കേട്ടിട്ടുണ്ടാവുക. ചിലർക്ക് ഇത് അറിയാമായിരിക്കും. ഇത് എങ്ങനെ പാകം ചെയ്യാം എന്ന് നോക്കാം. ഇതിന് എന്തെല്ലാം ആണ് ആവശ്യം എന്ന് നോക്കാം. കടച്ചക്ക കട്ട് ചെയ്തു വെള്ളത്തിൽ ഇടുക.
അതുപോലെതന്നെ കറിവേപ്പില ഇഞ്ചി മൂന്ന് അല്ലി വെളുത്തുള്ളി നാല് പച്ചമുളക് തേങ്ങാക്കൊത്ത് സബോള മസാല പൊടികൾ എന്നിവ ചേർത്ത് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ആദ്യം കടച്ചക്ക വേവിച്ചെടുക്കണം. അതിനുശേഷം ഫ്രൈ ആക്കി എടുക്കുക. കടച്ചക്ക വേവിക്കാൻ വെച്ചതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ഉപ്പ്. കാൽ ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ. നന്നായി പാകം ചെയ്യുക.
വെള്ളം വറ്റി വരുമ്പോൾ ഇത് മാറ്റി വയ്ക്കുക. മറ്റൊരു പാൻ എടുത്ത ശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് കടച്ചക്ക വെളിച്ചെണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് വെളിച്ചെണ്ണയിലേക്ക് കുറച്ചു പെരുംജീരകം ഇട്ടുകൊടുക്കുക. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന തേങ്ങാക്കൊത്ത് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി പിന്നീട് അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല പൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഇതെല്ലാം ചേർത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് വറുതിരിക്കുന്ന കടച്ചക്കയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.