ചെറുപഴം ഇനി ഈ രീതിയിൽ ചെയ്യാം… ഒരു തവണയെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…

ചെറുപഴം ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ വിവിധ തരം ഭക്ഷണങ്ങൾ തയ്യാറാക്കുന്ന വരാണ് നമ്മളിൽ പലരും. ഓരോരുത്തരും ഓരോ രീതിയിലുള്ള വ്യത്യസ്തമായ വിഭവങ്ങൾ പാകം ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ചെറുപഴം ഉപയോഗിച്ച് അധികമാരും ചെയ്തു നോക്കിയിട്ടില്ലാത്ത അടിപൊളി ഈവനിംഗ് സ്നാക്സ് ആണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആവശ്യത്തിന് ചെറുപഴം എടുക്കുക ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നമുക്കറിയാം ചെറുപഴം പലപ്പോഴും വെറുതെ വീണു പോകുന്ന അവസ്ഥ പോലും ചില വീടുകളിൽ ഉണ്ടാകാം. ഇനി ചെറുപഴം വെറുതെ കളയണ്ട. ചെറുപഴം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറുപഴം പഴംപൊരിക്ക് കട്ട് ചെയ്യുന്നത് പോലെ കട്ട് ചെയ്ത് എടുക്കുക.

പിന്നീട് ഓരോ പഴത്തിന്റെ കഷ്ണങ്ങളും കുറച്ച് അരിപ്പൊടിയിൽ ഡിപ്പ് ചെയ്ത് എടുക്കുക. ഇത് നിർബന്ധമായും ചെയ്യേണ്ടതാണ്. പിന്നീട് ഇതിലേക്ക് ബാറ്റ റെഡിയാക്കണം. ഇതിനുവേണ്ടി രണ്ടു കോഴിമുട്ട ഒരു ബൗളിലേക്ക് കൊടുക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക. കോഴി മുട്ടയും പഞ്ചസാരയും നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഇതിലേക്ക് അരക്കപ്പ് മൈദ ചേർത്ത് കൊടുക്കുക.

ഇതിനുപകരം ഗോതമ്പുപൊടി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കടലമാവ് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡാ ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. മധുരം ബാലൻസ് ചെയ്യാനായി ഒരു നുള്ള് ഉപ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഇനി ചെറുപഴം ഉപയോഗിച്ച് ഈ രീതിയിൽ പഴംപൊരി തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *