ഒരു പൊറോട്ട റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടാക്കാൻ പോകുന്നത് നൂലപ്പം ഉണ്ടാകുന്ന പോലെ സേവനാഴിയിൽ ഇട്ട് ചുറ്റിച്ച ശേഷമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇങ്ങനെ ചെയ്ത നല്ല സോഫ്റ്റ് ആയിട്ട് തന്നെ പൊറോട്ട ലഭിക്കുന്നതാണ്. സാധാരണ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ രീതിയിൽ പൊറോട്ട ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ കുറച്ചു കൂടുതൽ പൊറോട്ട ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
പൊറോട്ട ഉണ്ടാക്കിയെടുക്കാൻ വേണ്ടി നാല് കപ്പ് മൈദ പൊടി എടുക്കുക. പിന്നീട് രണ്ടു മുട്ട അതുപോലെ തന്നെ ഒരു ടേബിൾസ്പൂൺ പഞ്ചസാര എന്നിവ എടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ്. അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൊടുക്കാം. ഇങ്ങനെ ചെയ്താൽ മാത്രമേ പൊറോട്ട ലെയർ ആയി തയ്യാറായി എടുക്കാൻ സാധിക്കുകയുള്ളൂ. എങ്ങനെ പൊറോട്ട ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. കുറച്ചു വലിയ പാത്രം എടുക്കുക. ഇതിലേക്ക് നാല് കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക.
ഇതിലേക്ക് രണ്ടു മുട്ട ചേർത്ത് കൊടുക്കുക. മുട്ട നന്നായി മിക്സ് ചെയ്ത് മൈദയിലേക്ക് ചേർത്തു കൊടുക്കുക പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നന്നായി മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ശേഷം നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക.
ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ ലൂസായി കുഴക്കേണ്ടതാണ്. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കുഴക്കുക. പിന്നീട് സേവനാഴി എടുക്കുക. ഇതിലേക്ക് ഇട്ട് കൊടുക്കുന്ന അച് പക്കാവട ഉണ്ടാക്കുന്ന അച്ചാണ്. പിന്നീട് ഉണ്ടാക്കി വച്ചിരിക്കുന്ന മാവിൽ നിന്ന് കുറച്ചുമാവെടുത്ത് അതിലേക്ക് നിറച്ചു കൊടുക്കുന്നു. പിന്നീട് ചുറ്റിച്ചു പൊറോട്ട പരിവത്തിൽ പരത്തിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen