നത്തോലി റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!! ഇത് കിടിലൻ ആയിരിക്കും…

ഒരു വ്യത്യസ്തമായ റെസിപ്പി. നത്തോലി ഫ്രൈ ചെയ്തെടുക്കാതെ. നമുക്ക് ഇതൊരു റോസ്റ്റ് തയ്യാറാക്കിയാലോ. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ 150 ഗ്രാം മീനെ എടുക്കുക. നത്തോലി അല്ലെങ്കിൽ കൊഴുവ എടുക്കുക. ചെറിയ മീൻ എടുക്കുന്നതായിരിക്കും നല്ലത്. ഇതിലേക്കായി 15 ഉള്ളി ചതച്ചെടുക്കുക. പിന്നീട് ഒരു വലിയ കഷണം ഇഞ്ചി ചതച്ച് എടുക്കുക. പിന്നീട് ഒരു മീഡിയം വലുപ്പത്തിൽ ഒരു സവാള കട്ട് ചെയ്ത് എടുക്കുക.

പിന്നീട് കുറച്ചു കറിവേപ്പില എടുക്കുക. പിന്നീട് രണ്ടര ടേബിൾസ്പൂൺ തേങ്ങ എടുക്കുക. കൂടുതൽ വേണമെങ്കിൽ മൂന്ന് ടേബിൾസ്പൂൺ വരെ ചേർത്തു കൊടുക്കാം. പിന്നീട് ചേർത്തു കൊടുക്കേണ്ടത്. അധികം പഴുപ്പില്ലാതെ ഒരു തക്കാളി എടുക്കുക. അതുപോലെതന്നെ ഒരു പീസ് കുടംപുളി എടുക്കുക. അതുപോലെതന്നെ രണ്ട് പച്ചമുളക് എടുക്കുക. ആദ്യം തന്നെ ഇതിലേക്ക് കുറച്ചു മസാല ചേർത്ത് കൊടുക്കുക. ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ ആവശ്യമായ ഉപ്പ് ചെറിയ അളവിൽ ചേർത്ത് കൊടുക്കുക.

പിന്നീട് ബാക്കിയുള്ള ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കുമ്പോൾ ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു കാൽ ടീസ്പൂൺ തന്നെ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ചേർത്തു കൊടുക്കേണ്ടത് എരിവുള്ള മുളകുപൊടിയാണ്. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇത് അഞ്ച് മിനിറ്റ് വെക്കുക. പിന്നീട് ഒരു പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക.

ഉലുവ കുക്കായി വരുമ്പോൾ ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കുക. ഇഞ്ചി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അതുപോലെതന്നെ കട്ട് ചെയ്തു വെച്ചിരിക്കുന്ന സവാള ചേർത്തു കൊടുക്കാം. പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ചതച്ചു വച്ചിരിക്കുന്ന ഉള്ളിയും കട്ട് ചെയ്തു വച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് മീൻ ചേർത്ത് നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *