കറ്റാർവാഴയുടെ ഒരു 100 ഉപയോഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് കറ്റാർ വാഴ. നമ്മുടെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് കറ്റാർവാഴ. ഒരു വിധം എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ് കറ്റാർവാഴ. ഗാർഡൻ അലങ്കരിക്കാൻ വേണ്ടിയാണ് കറ്റാർവാഴ കൂടുതലായി ഉപയോഗിക്കുന്നത്. പനംകുല പോലെ മുടി വളരാൻ കറ്റാർവാഴ നീര് വളരെ ഉത്തമമാണ് എന്ന് കേൾക്കാത്തവർ വളരെ ചുരുക്കം പേർ ആയിരിക്കും.
പ്രത്യേകിച്ചും സ്ത്രീകൾ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കാനും രോഗപ്രതിരോധ മരുന്ന് നിർമിക്കാനും ഒരുപോലെ പ്രയോജനകരമായ ഒന്നാണ് കറ്റാർ വാഴ. സ്വർഗ്ഗത്തിലെ മുത്ത് എന്ന് പറയപ്പെടുന്നു. വളരെയേറെ ഔഷധഗുണങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് കറ്റാർവാഴ കുറിച്ചാണ്.
വീട്ടിൽ ഒരു കറ്റാർവാഴ തൈ എങ്കിലും വെച്ച് പിടിപ്പിക്കാത്തവർ വളരെ ചുരുക്കം പേർ ആയിരിക്കും. ഇതുവരെ വീട്ടിൽ വച്ച് പിടിപ്പിച്ചിട്ടില്ല എങ്കിൽ നിങ്ങൾ ഉടൻ തന്നെ വച്ചുപിടിപ്പിക്കുക. ഇന്ന് ഇവിടെ കറ്റാർവാഴ വിവിധ ഗുണങ്ങളെക്കുറിച്ച് ഔഷധഗുണങ്ങളെക്കുറിച്ച് അതുപോലെതന്നെ കറ്റാർവാഴ എങ്ങനെ വച്ചു പിടിപ്പിക്കാം നല്ല രീതിയിൽ തഴച്ചു വളരാൻ എന്തെല്ലാം ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
നമ്മുടെ വീട്ടിൽ ചെടികൾ വെച്ചുപിടിപ്പിക്കാൻ പോൾ ചെടികൾക്ക് വേരുപിടിക്കാൻ ആയി നല്ലൊരു റൂറ്റീൻ ഹോർമോൺ ആയി ഇത് ഉപയോഗിക്കാൻ കഴിയും. കറ്റാർവാഴ യിൽ നിന്നും രണ്ട് ടീസ്പൂൺ ജെൽ എടുക്കുക അതുപോലെതന്നെ ഒരു ടീ സ്പൂൺ അളവിൽ കറുവപ്പട്ട പൊടിച്ചത് എടുക്കുക. ഒരു ടീസ്പൂൺ തേൻ എന്നിവ നല്ലപോലെ യോജിപ്പിച്ച് ഇളക്കിയശേഷം നടുന്ന തണ്ട് ഇതിൽ മുക്കിവെച്ച് നടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.