തൊട്ടാവാടി എന്ന ചെടി കാണാത്തവരും. ഈ ചെടിയെ ഒന്ന് തൊട്ടുനോക്കാത്തവരുമായി ആരും തന്നെ ഉണ്ടാകില്ല. നിറയെ ചെറിയ മുള്ളുകൾ ഉണ്ടെങ്കിലും തൊടുമ്പോൾ വാടുന്ന ഇല കൗതുകം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. വഴിയരികുകളിലും പറമ്പുകളിലും ധാരാളമായി കാണുന്ന ഒന്നാണ് ഇത്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റിയും ഇതിന്റെ സവിശേഷതകളെ പറ്റിയുമാണ് ഇവിടെ പങ്കുവെക്കുന്നത്.
പ്രധാനമായും തൊട്ടാൽ വാടുന്ന ഈ ചെടിയെ അതുകൊണ്ടുതന്നെയാണ് തൊട്ടാൽ വാടി എന്ന് വിളിക്കുന്നത് ഇതിന്റെ ആയുർവേദ പ്രത്യേകതയും ഇതുതന്നെയാണ്. ബാഹ്യ വസ്തുക്കൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി സംബന്ധമായ രോഗങ്ങൾക്ക് ഉത്തമമായ മരുന്നാണ് നമ്മുടെ ഈ കൊച്ചു തൊട്ടാവാടി. ബാഹ്യ വസ്തുക്കൾ കൊണ്ട് തൊട്ടാവാടിയെ തൊടുമ്പോഴാണ് അത് പ്രതികരിക്കുന്നത്. ഈ രീതിയിലുള്ള പ്രശ്നങ്ങൾക്കാണ് തൊട്ടാവാടി പ്രധാനമായും മരുന്നായി ഉപയോഗിക്കുന്നത്.
അലർജി കഫക്കെട്ട് ചുമ അതുപോലെ തന്നെ മാറാത്ത വൃണങ്ങൾ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ശരീരത്തിലെ അല്ലെങ്കിൽ തൊക്കിലെ അലർജികൾ എന്നിവക്ക് തൊട്ടാവാടിയുടെ നീർ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടാതെ കുട്ടികളിൽ കണ്ടുവരുന്ന മാറാത്ത കഫക്കെട്ടുകൾ മാറ്റിയെടുക്കാൻ ഇതിന്റെ ഇല അരച്ച ശേഷം ഇത് കരിക്കിൻ വെള്ളത്തിൽ തുടർച്ചയായി രണ്ട് ദിവസം കൊടുക്കുന്നത് മൂലം ഈ പ്രശ്നം മാറാനും സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ മറ്റൊരു ഗുണമാണ് വിഷജന്തുക്കളുടെ കടിയേറ്റ് അമിതമായി ഉണ്ടാകുന്ന രക്തസാവം മാറാനും തൊട്ടാവാടി അതുപോലെതന്നെ കല്ലുപ്പ് ചേർത്ത് അരച്ചു മുറിവിൽ ചേർക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ വേഗത്തിൽ തന്നെ രക്തസ്രാവം നീക്കുകയും അതുപോലെതന്നെ വിഷമില്ലാതാകാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കുഴിനഖം തുടങ്ങി പ്രശ്നങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. തൊട്ടാവാടി ഒരു സമൂല ഔഷധമാണ്. ഇതുകൂടാതെ മണ്ണിലെ ഫലഭൂവിഷ്ടത വർധിപ്പിക്കാൻ വേണ്ടിയും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണു.