വളരെ സുലഭമായി നമ്മുടെ നാട്ടിൽ തന്നെ ലഭിക്കുന്ന ഒന്നാണ് ചക്ക. സീസൺ ആയാൽ ചക്ക കൊണ്ടുള്ള ഒരുപാട് ഭക്ഷണപദാർത്ഥങ്ങൾ നാം തയ്യാറാക്കാറുണ്ട്. ഒട്ടും മായം ചേരാതെ ലഭിക്കുന്ന പഴം കൂടിയാണ് ചക്ക. നമ്മുടെ പറമ്പുകളിൽ ഒരുകാലത്ത് സുലഭമായിരുന്ന എന്നാൽ ആർക്കും വേണ്ടാതെ പലപ്പോഴും ചീഞ്ഞു പോകുമായിരുന്ന ചക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൈറ്റമിൻ എ യുടെയും സിയുടെയും കലവറയാണ് ചക്ക.
തയാമിൻ പൊട്ടാസ്യം കാൽസ്യം റെയ്‌ബോ ഫ്ളൈവിൻ സിങ്ക് തുടങ്ങി ധാരാളം ധാതുക്കൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ചക്ക ഹൃദയ പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ സഹായകരമായ ഒന്നു കൂടിയാണ്. ചക്കയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ബിപി കുറയ്ക്കാൻ സഹായകരമാണ്. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് വിളർച്ച മാറ്റാനും രക്തപ്രവാഹം ശരിയായ രീതിയിൽ ആക്കാനും സഹായിക്കുന്ന ഒന്നാണ്. ആസ്മ രോഗികൾക്ക് നല്ല മരുന്ന് കൂടിയാണ് ചക്ക.
തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. ഹോർമോൺ ഉൽപാദനം ശരിയായ രീതിയിൽ നടക്കുന്നതിന് ചക്ക സഹായകമാണ്. ഇതിൽ ധാരാളം കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളിൽ ബലപ്പെടുത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് ചക്ക കൊടുക്കുന്നത് എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്ന ഒന്നാണ്. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നു.
നിശാന്തത നൈറ്റ് ബ്ലൈൻഡ്‌നെസ്സ് തുടങ്ങിയ രോഗങ്ങൾക്ക് ഒരു പരിഹാരം കൂടിയാണ് ഇത്. ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ചർമ്മത്തിന് മൃതത്വം നൽകാനും സഹായിക്കുന്ന ഒന്നാണ്. പ്രായക്കുറവ് തോന്നിക്കാനും സഹായിക്കുന്ന ഒന്നാണ്. ഇവയിൽ വൈറ്റമിൻ എ ആണ് ചർമ സംരക്ഷണത്തിന് സഹായിക്കുന്ന ഘടകം. ധാരാളം നാരുകൾ അടങ്ങിയതുകൊണ്ടുതന്നെ മലബന്ധം തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.