ഈ ചെടി പറമ്പിലോ വഴിയരികിലും കണ്ടിട്ടുണ്ടോ… ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…|Mukkutti herbal uses

നമ്മുടെ വീട്ടുമുറ്റത്തും പരിസരപ്രദേശങ്ങളിൽ പറമ്പുകളിലും വഴിയോരങ്ങളിലും ആയി കണ്ടു വരുന്ന ഒരു സസ്യമാണ് മുക്കുറ്റി. നിരവധി ആരോഗ്യഗുണങ്ങൾ മുക്കുറ്റിയിൽ അടങ്ങിയിട്ടുണ്ട്. ഗ്രാമീണ സംസ്കൃതിയുടെ അടയാളം ആണ് ഇത്. ദശപുഷ്പങ്ങളിൽ വളരെ പ്രാധാന്യം ഉള്ള ഔഷധസസ്യം കൂടിയാണ് ഇത്. തോട്ടവാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും തുടങ്ങുമ്പോൾ ചെറുതായി ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിയുടെ ഇലയിലും കണ്ടുവരുന്നുണ്ട്. രാത്രി ഇവയുടെ ഇലകൾ കൂമ്പി ഇരിക്കുന്ന അവസ്ഥ കാണാറുണ്ട്.

തിരുവാതിര ദശപുഷ്പം ചൂടുന്ന ചടങ്ങുകൾ കാണാൻ കഴിയും. ഇന്ന് ഇവിടെ പറയുന്നത് മുക്കുറ്റി എന്ന ചെറിയ ചെടിയെ കുറിച്ചാണ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് മുക്കുറ്റി. കേരളത്തിൽ ഇത് പലസ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. നിലംതെങ്ങ് ലജ്ജ തീണ്ടാനാഴി എന്നിങ്ങനെ പല പേരുകളിലും ഇത് കാണപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ എന്താണ് വിളിക്കുന്നത് എന്ന് കമന്റ് ചെയ്യൂ. മുക്കുറ്റി എന്ന ചെടി സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ഉയരമുള്ള ചെടിയാണ്.

ഒരു വർഷം വരെയാണ് ഇതിന്റെ ആയുസ്സ്. ഇതിന്റെ വിത്ത് മണ്ണിൽ വീഴുകയും മഴയുള്ള സമയങ്ങളിൽ ഇത് മുളയ്ക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും വഴിയരികിലും പറമ്പുകളിലും ധാരാളം കണ്ടുവരുന്ന ഒന്നാണ് ഇത്. എന്നാൽ ഈ അടുത്തകാലത്ത് ഇത് കണ്ടുവരുന്നത് തന്നെ വളരെ കുറവാണ്. ഒരുപാട് ഔഷധഗുണങ്ങളും ചെടിയിൽ കാണാൻ കഴിയും. കർക്കിടക മാസം ആദ്യത്തെ ഏഴുദിവസം അതിന്റെ നീര് പിഴിഞ്ഞ് പൊട്ടു തൊടുന്ന ചടങ്ങ് ഉണ്ട്.

അതുപോലെതന്നെ മുക്കൂറ്റി വീട്ടിൽ സൂക്ഷിക്കുകയാണെങ്കിൽ ദൃഷ്ടിദോഷം മാറുമെന്ന വിശ്വാസവുമുണ്ട്. പലരോഗങ്ങളും ക്കുള്ള മരുന്നായും ഉപയോഗിക്കുന്ന ഒന്നാണ് മുക്കുറ്റി. ആയുർവേദ പ്രകാരം ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങൾ അകറ്റാൻ ഇത് ഏറെ സഹായകരമാണ്. ആയുർവേദ പ്രകാരം ഈ മൂന്നു ദോഷങ്ങൾ ആണ് ശരീരത്തിൽ അസുഖങ്ങൾക്ക് കാരണമാകുന്നത്. ശരീരം തണുപ്പിക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. വിവിധ രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *