പറമ്പിലും പരിസരത്തും വെറുതേ വീണ് പോകുന്ന ചക്കകൾ നോക്കിയിരിക്കാറാണ് പതിവ്. എന്നാൽ ഇനി വെറുതെ ചക്കകൾ കളയല്ലേ. നിരവധി ആരോഗ്യ ഗുണങ്ങളാണ് ചക്കയ്യിൽ കാണാൻ കഴിയുക. ആപ്പിളിലും മുന്തിരിയിലും ഓറഞ്ചിലും എന്തിനധികം മാമ്പഴത്തിൽ പോലും മായം ആണ്. ഇത്തരത്തിലുള്ള ഈ കാലത്ത് ഒട്ടും മായം ചേരാത്ത ഒന്നാണ് ചക്ക. നമ്മുടെ പറമ്പുകളിൽ ഒരുകാലത്ത് സുലഭമായിരുന്ന എന്നാൽ ആർക്കും.
വേണ്ടാതെ എപ്പോഴും ചീഞ്ഞു പോയിരുന്ന ചക്ക കളഞ്ഞവരൊക്കെ ഇന്ന് അതോർത്ത് ഒന്ന് വിഷമിക്കും. അത്രയേറെ ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുക. വൈറ്റമിൻ എ വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് ചക്ക. കൂടാതെ തയാമിൻ പൊട്ടാസ്യം കാൽസ്യം രൈബോ ഫ്ലാവിൻ നിയാസിൻ സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ചക്ക ഹൃദയ പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ് എന്നും തെളിഞ്ഞിട്ടുണ്ട്.
ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നു. ഇരുമ്പ് ധാരാളമടങ്ങിയ ഒന്നാണ് ഇത്. ഇത് വിളർച്ച മാറാനും രക്ത പ്രവാഹം ശരിയായ രീതിയിൽ ആക്കാനും സഹായിക്കുന്ന ഒന്നാണ്. ആസ്മാ രോഗികൾക്ക് നല്ലൊരു മരുന്ന് കൂടിയാണ് ചക്ക. തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും വളരെ നല്ലതാണ്. ഹോർമോൺ ഉൽപാദനം ശരിയായ രീതിയിൽ നടക്കാനും. ഇത് ഏറെ സഹായകരമാണ്.
ഇതിൽ ധാരാളം മഗ്നീഷ്യം കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക് ചക്ക കൊടുക്കുന്നത് എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നു. എല്ല് തേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഇത്. വൈറ്റമിൻ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പു വരുത്തുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.