ഒരു വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചക്കറികളും മുട്ടയും മീനും ഒന്നും കിട്ടിയില്ല എങ്കിലും നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കിയ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചോറിന്റെ കൂടെ ഇളം ചൂടോടുകൂടി ചേർത്തു കഴിക്കാൻ കഴിയുന്ന നല്ലൊരു ഒഴിച്ചു കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
പപ്പടം ഉപയോഗിച്ചാണ് ഈ ഒരു ഒഴിച്ച് കറി തയ്യാറാക്കുന്നത്. രണ്ടു സബോള കട്ട് ചെയ്ത് എടുക്കുക. തക്കാളി കട്ട് ചെയ്ത് എടുക്കുക. പിന്നെ ആവശ്യമുള്ളത് മൂന്ന് കതിർപ്പ് വേപ്പില 5 പപ്പടം എന്നിവയാണ്. കുറച്ചു വാളം പുളി വെള്ളത്തിലിട്ടു വയ്ക്കുക. ഒരു പാൻ എടുത്ത ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. സവാള വഴറ്റിയെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരട്ടെ ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക.
ഇതിലേക്ക് വറ്റാൽ മുളക് ചേർത്ത് കൊടുക്കുക. പിന്നീട് കട്ട് ചെയ്തു വെച്ച സവാള ചേർത്തു കൊടുക്ക് നന്നായി ഇളക്കിയെടുക്കുക. അതിനുശേഷം നന്നായി കളർ മാറുന്നത് വരെ ഇളക്കി കൊടുക്കുക. കുറച്ച് ഉപ്പ് ചേർക്കുക. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് ഇളക്കി എടുക്കുക. ഇതിലേക്ക് ചേർക്കേണ്ടത് ഒരു പൊടിയാണ്. ഒന്നര ടേബിൾസ്പൂൺ സാമ്പാർ പൊടി ചേർത്തു കൊടുക്കുക.
നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇതിലേക്ക് തക്കാളി കട്ട് ചെയ്ത് ചേർത്തു കൊടുക്കുക. നന്നായി ഉടഞ്ഞു വരുമ്പോൾ ഇതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുക്കുക. ഗ്രേവി എത്രത്തോളം ആവശ്യമാണ് അതിനനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കുക. തിളച്ച പടം ചേർത്തു കൊടുക്കാം. ലാസ്റ്റ് അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.