ദിവസവും എള്ള് ഈ രീതിയിൽ കഴിക്കുകയാണ് എങ്കിൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ചെറിയ ഒന്നാണ് എങ്കിലും നിരവധി ഗുണങ്ങളാണ് എളിന് കാണാൻ കഴിയുക. ഒരു ഇത്തിരി മാത്രമേ ഉള്ളൂ എങ്കിലും എള്ള് അത്ര നിസ്സാരമായി കാണേണ്ട. ഇതിന്റെ ഗുണം അറിഞ്ഞാൽ ഇത് വേറെ ലെവൽ ആണെന്ന് തോന്നും. വെളുത്തത് കറുത്തത് ചുവന്നത് ഇളം ചുവപ്പ് ഉള്ളത് എന്നിങ്ങനെ പ്രധാനമായും നാലു തരത്തിലുള്ള.
എള്ളു കൾ കാണാൻ കഴിയും. എള്ളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എള്ളെണ്ണ ആണ് തൈലങ്ങളിൽ വച്ച് ഏറ്റവും പരിശുദ്ധം. ഔഷധ ആവശ്യങ്ങൾക്കും സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇത്. എള്ളെണ്ണ മറ്റു മരുന്നുകൾ കൂട്ടിച്ചേർത്തു വിധിപ്രകാരം കാച്ചിയാൽ വിവിധ രോഗങ്ങൾ ശമിപ്പിക്കാനുള്ള ശക്തിയുണ്ട്. കുട്ടികൾക്കുള്ള ആഹാരത്തിൽ എള്ള് കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്.
ശരീരത്തിന് ബലവും പുഷ്ടിയും ഉണ്ടാകുന്നതാണ്. ബുദ്ധി മുലപ്പാൽ ശരീരപുഷ്ടി എന്നിവ വർദ്ധിപ്പിക്കും. നല്ലെണ്ണ ചോറ് ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. കണ്ണിനു കാഴ്ച്ച ശരീരത്തിന് പുഷ്ടി ശക്തി തേജസ് എന്നിവ വർദ്ധിപ്പിക്കാൻ ഇത് സഹായകരമാണ്. ചർമ്മ രോഗങ്ങളും വ്രണങ്ങളും നശിപ്പിക്കാൻ ഇത് കാരണമാണ്. ചർമത്തിനും മുടിയ്ക്കും വിശേഷപ്പെട്ടതാണ് ഇത്.
ശരീരത്തിൽ പ്രോട്ടീൻ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് എള്ള് അരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് അധികം ഭയമില്ലാത്ത ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് എള്ളെണ്ണ. എള്ള് കഷായമാക്കി സേവിച്ചാൽ ആർത്തവ ദോഷം ശമിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.