ചെറിയ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉഴുന്നുവട. നാലുമണി പലഹാരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഉഴുന്നുവട പോലെതന്നെ കപ്പ വട ഉണ്ടാക്കിയാലോ. ഉഴുന്ന് വടയുടെ അതേ മണ്ണത്തിലും അതെ രുചിയിലും അതെ നിറത്തിലും കപ്പ ഉപയോഗിച്ച് നല്ല സോഫ്റ്റായി വട തയ്യാറാക്കാം. അത് തയ്യാറാക്കാനായി ഒരു കിലോ പച്ചക്കപ്പ ആണ് ആവശ്യം.
ഇതിന്റെ തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് നന്നായി വേവിച്ചെടുക്കുക. കപ്പ വേവിക്കുന്നത് വലിയ പുതുമ അല്ലാത്ത കാര്യം ആയതുകൊണ്ട് കപ്പ ഇതിലേക്ക് ഇട്ടു കൊടുക്കുക. സാധാരണ കപ്പ വേവിക്കുന്നത് പോലെതന്നെ ഇത് വേവിച്ച് എടുക്കാവുന്നതാണ്. ഇതിന്റെ വെള്ളം കളഞ്ഞ ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റിയെടുക്കുക. ഒരു തവി ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കുക.
എത്ര നന്നായി ഉടച്ചെടുക്കുന്നോ അത്ര നന്നായി കപ്പവട സോഫ്റ്റ് ആയിരിക്കും. പിന്നീട് ഇതിലേക്ക് കുറച്ച് ചേരുവകൾ ചേർത്ത് കൊടുക്കാനുണ്ട്. ആദ്യം ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചെറുതായി കട്ട് ചെയ്തു ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് പച്ചമുളക് വട്ടത്തിലരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് സവോള ആണ്. ഇത് ചെറുതാക്കി അരിഞ്ഞ് തന്നെയാണ് ചേർക്കേണ്ടത്.
പിന്നീട് ചേർക്കേണ്ടത് ഒരു ടീസ്പൂൺ കുരുമുളക് പൊടി ആണ്. ഇതിന്റെ കൂടെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് 2 കതിർപ്പ് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ 250ഗ്രാം അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇത് നന്നായി കുഴച്ചെടുക്കുക. കുറച്ചു വെള്ളം ചേർത്തുവേണം കുഴിച്ചെടുക്കാൻ. പിന്നീട് ഉഴുന്നുവട ഉണ്ടാക്കുന്ന രീതിയിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.