പാൽ കവർ നൂലുകൊണ്ട് ഈ ട്രിക്ക് ചെയ്തിട്ടുണ്ടോ… ഇത് ഒന്ന് കാണേണ്ടത് തന്നെ…

വ്യത്യസ്തമായ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണിവ. ഇന്ന് ഇവിടെ പറയുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ട്ടിപ്പുകളും അതുപോലെതന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ചില റെസിപ്പി കളും ആണ്. ചോറ് വെക്കുന്ന സമയത്ത് അരി പെട്ടെന്ന് വെന്തു കിട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിനുവേണ്ടി നല്ല ചൂടുള്ള വെള്ളത്തിൽ അരി കുതിർക്കാൻ വയ്ക്കുക.

പിന്നീട് ഇത് നന്നായി കഴുകിയശേഷം ചോറ് വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അരി വെന്ത് കിട്ടുന്നതാണ്. ട്രൈ ചെയ്തു നോക്കാത്ത വർക്ക് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ചിലസമയങ്ങളിൽ കടല പയർ മുതിര എന്നിവ കുതിർക്കാൻ മറന്നു പോകാറുണ്ട്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് വേവാൻ പ്രയാസമാണ്. ഇത്തരം സന്ദർഭങ്ങളിൽ നല്ല ചൂടുവെള്ളം ഒഴിച്ച് ഒരു ഫ്ലാസ്ക്കിൽ വയ്ക്കുക ഇങ്ങനെ വെച്ചശേഷം കഴുകിയെടുക്കുക ആണെങ്കിൽ പെട്ടെന്ന് കുതിർത്ത് കിട്ടുന്നതാണ്.

ഇങ്ങനെ ചെയ്തശേഷം കറി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് വെന്തു കിട്ടുന്നതാണ്. അടുത്തത് കറികളിൽ ഉപ്പ് കൂടുകയാണെങ്കിൽ എന്ത് ചെയ്യും എന്ന് നോക്കാം. വീട്ടിൽ ഉരുളൻകിഴങ്ങ് ഉണ്ടെങ്കിൽ അത് ഒരു പീസ് ഇട്ടു കൊടുത്താൽ മതിയാകും ചെറുതായി ഉപ്പ് കൂടുതലുണ്ടെങ്കിൽ ഇങ്ങനെ ചെയ്താൽ ഉപ്പ് കുറയുന്നതാണ്. അടുത്തത് മീൻ വറുക്കുന്ന സമയത്ത് നല്ല ഫ്ലവർ ലഭിക്കാനായി ചെയ്യേണ്ട ഒന്നാണ്. നീ മറക്കാൻ ഓയില് ഒഴിച്ചശേഷം ആദ്യം രണ്ട് മൂന്ന് കതിർപ്പ് കറിവേപ്പില വെച്ചശേഷം അതിനുമുകളിൽ മീൻ ഫ്രൈ ചെയ്യുകയാണെങ്കിൽ നല്ല കറിവേപ്പിലയുടെ ഫ്ലേവർ ലഭിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ വൈകുന്നേരങ്ങളിൽ കഴിക്കാൻ കഴിയുന്ന ഈവനിംഗ് സ്നാക്ക്സ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിന് ആവശ്യമുള്ളത് അരക്കപ്പ് തൈര് ആണ്. അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് മൈദ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറിയ സവാള അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ചെറിയ പാൽ കവർ എടുക്കുക. അതിന്റെ ഒരു സൈഡ് ഭാഗം കട്ട് ചെയ്യുക. പിന്നീട് അതിന്റെ ഉള്ളിലേക്ക് ഫിൽ ചെയ്തു കൊടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *