ശരീരത്തിന്റെ ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉണ്ടാക്കുന്ന ഒന്നാണ് രക്തത്തിൽ ഉണ്ടാകുന്ന പഞ്ചസാരയുടെ അളവ് കൂടുന്നത്. ഇത്തരം പ്രശ്നങ്ങൾ എല്ലാവരിലും കാണാവുന്ന ശാരീരിക പ്രശ്നങ്ങൾ ആണ്. സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന കുറച്ചു വഴികൾ ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒന്നാമതായി കൃത്യമായ വ്യായാമം ആണ്.
ഇത് ശരീരഭാരം കുറയ്ക്കാനും അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശരീരത്തിന് കഴിയുകയും ചെയ്യും. മാത്രമല്ല പേശികളുടെ ആരോഗ്യത്തിനും വ്യായാമം വളരെ നല്ലതാണ്. നന്നായി നടക്കുക ഓടുക ഡാൻസ് ചെയ്യുക കൂടാതെ സ്ഥിരമായി നീന്തുക തുടങ്ങിയവയെല്ലാം ശീലിക്കുക. മറ്റൊരു കാര്യമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നത്.
അധികം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഇൻസുലിൻ പ്രവർത്തനത്തെ താറുമാറാക്കുകയും രക്തത്തിൽ ഗ്ലൂക്കോസ് അളവ് ഉയരുകയും ചെയ്യും. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മൂന്നാമതായി നാരുകൾ കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. ഉയർന്ന ഫൈബർ ഡയറ്റ് ഷുഗർ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്.
പഴങ്ങൾ പച്ചക്കറികൾ പയറുവർഗങ്ങൾ എന്നിവയെല്ലാം നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.