ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർ ഇത് കാണാതെ പോകരുതേ… | What causes parkinson disease

What causes parkinson disease : നാം അടങ്ങുന്ന സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിസൺ ഡിസീസസ്.മറ്റുപല രോഗാവസ്ഥകളെ പോലെ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിസൺ ഡിസീസസ്. തലച്ചോറിലെ നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് ഇന്നും വ്യക്തമല്ല. എന്നിരുന്നാലും തലയ്ക്ക് ഏൽക്കുന്ന അടികൾ എന്നിവ ഇതിന് കാരണമാകാറുണ്ട്.

കൂടാതെ ചില രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗം വഴിയും പാർക്കിസൺസ് രോഗം ഉടലെടുക്കുന്നു. സൈക്യാട്രിക് മരുന്നുകളുടെ അമിതമായ ഉപയോഗവും ഇത്തരത്തിലുള്ള രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഇവ കൂടാതെ തലകറക്കം ഛർദി ലിവർ ഡിസീസുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗം വഴിയും ഈ ഒരു അവസ്ഥ ഉണ്ടാകുന്നു.

കൂടാതെ മറ്റുചില പോയ്സിനുകൾ വഴിയും ഇത്തരം ഒരു രോഗാവസ്ഥ ഉണ്ടാകുന്നു. ഇത്തരം രോഗാവസ്ഥകൾ കാണിക്കുന്ന പ്രധാന ലക്ഷണമാണ് തള്ളവിരലുകളുടെ വിറയൽ. ചിലപ്പോൾ ചിലർ നടക്കുമ്പോൾ അവിടെ ഒരു ഭാഗം ഇളകാതെ വരികയും ചെയ്യുന്നു. ഒരു കൈ നടക്കുമ്പോൾ ഇളകാതെ വരിക ഷോൾഡർ എനക്കാതെ വരിക എന്നിവയാണ് ഇതിന് ലക്ഷണങ്ങൾ. മുന്നോട്ടുപോകും തോറും ഇവരുടെ നടത്തത്തിന്റെ വേഗത കുറയുകയും കുനിഞ്ഞു നടക്കുകയും ചെയ്യുന്നു.

ചിലവരിൽ നടത്തത്തിന്റെ സ്പീഡ് കൂടി പെട്ടെന്ന് മുന്നോട്ടു വീഴുകയും ചെയ്യുന്നു. കൂടാതെ ഇവിടെ ഫേഷ്യൽ എക്സ്പ്രഷനുകൾ ശരിയായ രീതിയിൽ വരാതിരിക്കുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. ഇതിനുമൊക്കെ അപ്പുറം കണ്ണുകളുടെ ഇമ വെട്ടുന്നത് കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. കൂടാതെ മുഖത്തുള്ള ദ്രവങ്ങൾ കുറയുന്നത് ഉമിനീരെ കൂടുതലായി വരുന്നതും കണ്ണുകൾ അടയ്ക്കാൻ പറ്റാത്ത അവസ്ഥ വരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *