Kidney disease causes : ഇന്നത്തെ നമ്മുടെ ലോകം എന്നത് മായം കലർന്ന ലോകമാണ്. എവിടെയും എല്ലായിടത്തും മായങ്ങൾ മാത്രമാണ് ഉള്ളത്. ഇതുതന്നെയാണ് നമ്മളിലേക്ക് രോഗങ്ങൾ കൂടുതലായി ഇന്ന് കയറിക്കൂടുന്നതിന്റെ മൂല കാരണം. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെ ശുദ്ധീകരിക്കുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന രണ്ട് അവയവങ്ങളാണ് കിഡ്നിയും ലിവറും. അതിൽ ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകളിൽ കാണുന്ന രോഗാവസ്ഥയാണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ.
ഇന്ന് ദിനംപ്രതികിഡ്നി സംബന്ധമായിട്ടുള്ള രോഗങ്ങൾ വർദ്ധിച്ചുവരികയാണ്. പണ്ടുകാലത്ത് വിരലിൽ എണ്ണാവുന്നവർക്കും മാത്രം ബാധിച്ചിരുന്ന ഈ രോഗം ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണുന്നു. മറ്റെല്ലാ രോഗത്തെപ്പോലെ ഈ രോഗവും ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇതിൽ നിന്ന് മോചനം പ്രാപിക്കാൻ ആകും. അല്ലാത്തപക്ഷം മരണം തന്നെയാണ് ഇതിന്റെ അനന്തരഫലം. ഇത്തരത്തിലുള്ള കിഡ്നി സംബന്ധമായ രോഗങ്ങളെ തിരിച്ചറിയുന്നതിന്.
വേണ്ടിയുള്ള ലക്ഷണങ്ങളാണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് അമിതമായിട്ടുള്ള ക്ഷീണവും തളർച്ചയാണ്. ശരിയായ രീതിയിൽ രാത്രിയിൽ ഉറക്കം കിട്ടാത്ത അവസ്ഥ കിഡ്നി സംബന്ധമായിട്ടുള്ള രോഗികളിൽ കാണുന്ന ഒരു ലക്ഷണമാണ്. ഇത് ഹീമോഗ്ലോബിന്റെ കുറവ് മൂലമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്.
കൂടാതെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ നമ്മുടെ ചർമ്മത്തിലും പ്രകടമാകാറുണ്ട്. അത് ചർമ്മത്തിലെ വരൾച്ചയായും തൊലികൾ പറഞ്ഞുപോരുന്ന അവസ്ഥയായും പ്രകടമാകുന്നു. ചർമ്മ സംബന്ധം ആയിട്ടുള്ള രോഗങ്ങൾ ഇല്ലാതെ ഇത്തരത്തിൽ തൊലി പറഞ്ഞുപോരുന്നതായി കാണുന്നുണ്ടെങ്കിൽ അത് കിഡ്നി രോഗത്തിന്റെ ലക്ഷണമാണെന്ന് നാമോരോരുത്തരും തിരിച്ചറിയേണ്ടതാണ്. അതുപോലെതന്നെ അമിതമായിട്ടുള്ള ചൊറിച്ചിലുകൾ സ്കിന്നിന്റെ പുറത്ത് ഉണ്ടാകുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr
One thought on “അമിതമായിട്ടുള്ള ക്ഷീണവും തളർച്ചയും നിങ്ങളിൽ പ്രകടമാകാറുണ്ടോ? എങ്കിൽ ഇതിനെ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Kidney disease causes”