മുഖക്കുരുവിനെയും മുഖക്കുരുവിന്റെ പാടുകളെയും ഒരുപോലെ മായ്ച്ചു കളയാൻ ഇത് ഒരു പിടി മതി. ഇതിന്റെ നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Chickpea face mask benefits

Chickpea face mask benefits : പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നാമോരോരുത്തരും. അതിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും പയർ വർഗ്ഗങ്ങളും ഉൾപ്പെടുന്നു. ഇവയെല്ലാം നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതിൽ പയർ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ചെറുപയർ. ഭക്ഷണപദാർത്ഥം എന്നതിലുപരി ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് ഇത് കഴിക്കുന്നത് വഴി നാമോരോരുത്തർക്കും ലഭിക്കുന്നത്. ചെറുപയറിൽ ഒരു കൂട്ടം വിറ്റാമിനുകളും ധാതുക്കളും ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്.

ഇവയെല്ലാം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിന് സഹായകരമായിട്ടുള്ളവയാണ്. അതിനാൽ തന്നെ ചെറുപയറിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന അണുബാധകളെയും മറ്റു രോഗങ്ങളെയും ചെറുക്കുന്നതിന് ഏറെ സഹായകരമാണ്. ഇത് പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള ഒരു പയർ വർഗ്ഗമാണ്. അതിനാൽ തന്നെ ഡയറ്റ് പ്ലാനിൽ കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്.

ചെറുപയറിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി കുറയ്ക്കാനുള്ള ശക്തിയുണ്ട്. അതിനാൽ തന്നെ നമ്മുടെ ഹൃദയ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. കഴിക്കുക എന്നതിന് ഉപരി നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനും ഇത് ഉപകാരപ്രദമാണ്.

അത്തരത്തിൽ ചെറുപയർ ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിൽ ചെറുപയർ അടങ്ങിയതിനാൽ തന്നെ നമ്മുടെ ചർമ്മത്തിലെ കറുത്ത പാടുകളും കരുവാളിപ്പുകളും നീക്കാൻ ഇത് ഉത്തമമാണ്. കൂടാതെ നമ്മുടെ സ്കിന്നിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാനും ഇത് ഏറെ ഗുണം ചെയ്യും. അതിനാൽ തന്നെ ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കുകയും ചർമം സ്മൂത്താക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

One thought on “മുഖക്കുരുവിനെയും മുഖക്കുരുവിന്റെ പാടുകളെയും ഒരുപോലെ മായ്ച്ചു കളയാൻ ഇത് ഒരു പിടി മതി. ഇതിന്റെ നേട്ടങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Chickpea face mask benefits

Leave a Reply

Your email address will not be published. Required fields are marked *