നമ്മെ നിത്യേനെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് കൈകളിലേയും കാലുകളിലെയും തരിപ്പും മരവിപ്പും വേദനകളും. ഇത് പല രോഗങ്ങളുടെയും പ്രധാന ലക്ഷണങ്ങൾ തന്നെയാണ്. കാലുകളിൽ ഇത്തരത്തിൽ തരിപ്പും മരവിപ്പും ഉണ്ടാകുമ്പോൾ നടക്കുവാൻ വരെ ഓരോരുത്തരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. അതിനാൽ തന്നെ ഇവയെ മറികടക്കേണ്ടത് അനിവാര്യമാണ്. പണ്ടുകാലത്ത് ഇത് പ്രായമായവരെയാണ് ബാധിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും.
സ്ത്രീ പുരുഷ ഭേദമന്യേ ഇത് കാണുന്നു. ഷുഗർ അമിതമായിട്ടുള്ളവരിലെ ഒരുപ്രധാന ലക്ഷണം തന്നെയാണ് ഇത്തരത്തിലുള്ള തരിപ്പും മരവിപ്പും. അതുപോലെതന്നെ വെരിക്കോസ് വെയിൻ മൂലവും ഇത്തരത്തിൽ ഉണ്ടാകാം. ഇത് അമിതമായി നിന്ന് ജോലി ചെയ്യുന്ന ടീച്ചർ ബാർബർ സർജൻ എന്നിങ്ങനെ ഉള്ളവരിൽ സ്ഥിരമായി തന്നെ കാണുന്നു. നിന്ന് ജോലി ചെയ്യുന്നതിനാൽ തന്നെ അവരുടെ കാഫ് മസിൽ ഇളകാതിരിക്കുന്നതാണ് ഇതിന്റെ പിന്നിലുള്ള കാരണം. ഇങ്ങനെയുള്ള കാലുകളിലെ തരിപ്പിനും.
മരവിപ്പിനും ഉള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കാലുകളിൽ രക്തം കട്ടപിടിച്ചു ഇരിക്കുന്നു എന്നതാണ്. ഇത് ഒരു തരത്തിലുള്ള രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ്. ഇവ യഥാക്രമം അലിയിച്ചു കളയുകയാണെങ്കിൽ ഇതിൽ നിന്ന് മോചനം വേഗം പ്രാപിക്കാവുന്നതാണ്. ഇത്തരത്തിൽ കട്ടപിടിച്ചിരിക്കുന്ന രക്തത്തെ അലിയിച്ചു കളയുന്നതിന് പലതരത്തിലുള്ള മാർഗ്ഗങ്ങളും ഇന്നുണ്ട്.
അതിൽ ഒരു മാർഗ്ഗമാണ് ആൻജിയോപ്ലാസ്റ്റി. ഹൃദയധമനികളിലെ ബ്ലോക്കുകളെ തീർക്കുന്നതിന് ഉപയോഗിക്കുന്ന ആൻജിയോപ്ലാസ്റ്റി കാലുകളിലെ രക്തം കട്ടപ്പിച്ചിരിക്കുന്ന അവസ്ഥയെ മറികടക്കുന്നതിന് ഉപയോഗിക്കുന്നതാണ്. ഇത്തരത്തിൽ കാലുകളിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെ മറികടക്കുന്നതിന് വേണ്ടി അൾട്രാസൗണ്ട് സ്കാനുകളും നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.