ജീരകവെള്ളം ഈ രീതിയിൽ പിടിച്ചാൽ അഞ്ചുണ്ട് ഗുണങ്ങൾ… ഇതൊന്നും ഇനിയെങ്കിലും അറിയാതെ പോകല്ലേ…

നമ്മുടെ വീട്ടിലെ അടുക്കളയിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് ജീരകം. നിരവധി ആരോഗ്യ ഗുണങ്ങൾ ജീരകത്തിൽ കാണാം. കറികളിൽ ഗുണത്തിനും മണത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നു കൂടിയാണ് ഇത്. കറികളിലും മറ്റും നാം ഉപയോഗിക്കുന്ന ജീരകം ആരോഗ്യപരമായ ഗുണങ്ങൾ നിരവധി നൽകുന്ന ഒന്നാണ്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാൻ വരെ ഉപയോഗപ്രദമാണ് ഈ കുഞ്ഞൻ ജീരകം.

മഗ്നീഷ്യം പൊടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇത് വളരെയേറെ സഹായകരമായ ഒന്നാണ്. അയൻ നല്ലൊരു കലവറയാണ് ജീരകം. ജീരകവെള്ളം തിളപ്പിച്ച് കുടിക്കുക എന്നത് നമ്മളിൽ പലരുടെയും ശീലമാണ്. പലരും ചിലപ്പോൾ വെറും രുചിക്ക് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.

എന്നാൽ ജീരകവെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. രാത്രിയിൽ കിടക്കാൻ സമയം ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചു കിടന്നാൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. രാത്രി ചൂട് ജീരക വെള്ളം കുടിച്ചു കിടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക്‌ നല്ലൊരു പരിഹാരം കൂടിയാണ്. രാത്രിയിൽ ഇത് വയറിന് വളരെയേറെ സുഖം നൽകുന്നു.

ഈ പ്രശ്നങ്ങൾ കാരണം രാവിലെ ഉണ്ടാക്കാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സാധിക്കുന്നു. കൊളസ്ട്രോൾ തടയാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. ചീത്ത കൊളസ്ട്രോൾ ആയ എൽ ഡി എൽ കുറയ്ക്കാനും ഇതുവഴി ഹൃദയത്തിന് ആരോഗ്യത്തിനും സഹായകമാണ്. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ജീരകവെള്ളം. ഇത് ശരീരത്തിൽ ഉണ്ടാകുന്ന ടോക്സിനുകൾ ലിവർ കിഡ്നി ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നുകൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *