പ്രേക്ഷകരെ ഹരം കൊള്ളിച്ച് മിന്നൽ മുരളി… പറഞ്ഞപോലെ തന്നെ മിന്നൽ അടിച്ചത് മൂന്നുപേർക്ക്…

ബേസിൽ ജോസഫ് നേതൃത്വത്തിൽ സംവിധാനം ചെയ്ത സിനിമ മിന്നൽ മുരളി ദേശീയതലത്തിൽ തന്നെ ശ്രദ്ധപിടിച്ചുപറ്റി ഇരിക്കുകയാണ്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടോ എന്നാണ് സോഷ്യൽ മീഡിയ ഒറ്റ സ്വരത്തിൽ ചോദിക്കുന്നത്. നെറ്റ് ഫ്ലിസിൽ റിലീസായ മിന്നൽ മുരളി ഇന്ത്യൻ സിനിമകളിൽ നമ്പർവൺ ആയി തന്നെയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

നെറ്റ് ഫ്ലിസിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന സിനിമയായി മിന്നൽ മുരളി മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ആഘോഷവേളയിൽ സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുമെന്നും അത് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ആണ് നിർമ്മാതാവ് സോഫിയ പോൾ പുറത്തു പറയുന്നത്. ഒരു അഭിമുഖത്തിലാണ് സോഫിയ പോൾ ഇക്കാര്യം പങ്കുവച്ചത്. രണ്ടാം ഭാഗം ഉടൻ തന്നെ ഉണ്ടാകും ഞങ്ങളുടെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് തുറന്നു പറയാൻ കഴിയില്ല എന്തായാലും അത് മികച്ച ചിത്രം തന്നെ ആയിരിക്കും.

എന്ന രീതിയിലാണ് സോഫിയ പോൾ അഭിമുഖത്തിൽ പറഞ്ഞത്. മിന്നൽ മുരളി യിലെ വില്ലനായി അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രം ഷിബു രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഒന്നു പറയാനാകില്ല എന്നായിരുന്നു മറുപടി. സിനിമയുടെ ആദ്യഭാഗം ത്രീഡി ഫോർമാറ്റിൽ ചെയ്യാനായിരുന്നു തീരുമാനം എന്നാൽ.

ചില സാങ്കേതിക കാരണങ്ങളാൽ അത് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം ഭാഗം ത്രീഡി ഫോർമാറ്റിൽ പ്രതീക്ഷിക്കാമെന്നും സോഫിയ പോൾ വ്യക്തമാക്കി. ഇത്തരത്തിൽ മിന്നൽ മുരളിക്ക് രണ്ടാംഭാഗം ഉണ്ടെന്നും മിന്നൽ അടിച്ചത് മൂന്ന് പേർക്ക് എന്നും പറയുന്ന ഫാൻ മെയിഡ് കഥകൾ വരെ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *