സ്നേഹിച്ചു കൊതി തീരും മുൻപേ നമ്മെ വിട്ടുപിരിയുന്ന ചില ബന്ധങ്ങൾ ഉണ്ട്. എന്നന്നേക്കുമായി നമ്മെ വിട്ട് അകലുന്ന അവർ പോകുമ്പോൾ എന്തെങ്കിലും നമുക്കായി കരുതി വെച്ചിരിക്കും. അത്തരത്തിലൊരു സ്നേഹത്തിന്റെ കഥയാണ് ഇവിടെ കാണാൻ കഴിയുക. കേവലം ഒൻപതു മാസം പ്രായമായ മകളെ ലാളിച്ചു കൊതിതീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച് മതിയാകാതെ യാണ് തന്റെ ഇരുപത്തിയാറാം വയസ്സിൽ ഈ സൈനികൻ ലോകത്തോട് വിട പറയുന്നത്.
ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹത്തിന്റെ വേർപാടിൽ വളരെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിൽ ആരോ അദ്ദേഹത്തിന്റെ ലാപ്ടോപ് എനിക്ക് കൈമാറിയത്.
ആ ലാപ്ടോപ് ആണ് എന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവ് ആയത്. ആ ലാപ്ടോപ്പിൽ എന്നെ കാത്തു രണ്ട് കത്തുകൾ ഉണ്ടായിരുന്നു. ഒന്ന് എനിക്ക് വേണ്ടിയും മറ്റൊന്ന് മകൾക്ക് വേണ്ടിയും. ആ കത്ത് ഇങ്ങനെയാണ്. പ്രിയപ്പെട്ട എമ്മ നീ ഈ കത്ത് വായിക്കുന്ന സമയം ഞാൻ വീട്ടിൽ കാണില്ല. നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് പറയാൻ എനിക്ക് സാധിച്ചിട്ടില്ല.
നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ഇനിയും സ്നേഹിച്ചു കൊണ്ടിരിക്കും. നിന്നെ എപ്പോഴും കാണുന്നുണ്ട് എന്ന് കരുതി നീ സമാധാനിക്കണം. ജീവിതത്തിൽ സങ്കടം വരുമ്പോൾ നീ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കണം നമ്മൾ ഒന്നിച്ചു ചിലവഴിച്ച സുന്ദര നിമിഷങ്ങളെ കുറിച്ച് ഓർക്കണം. ഇതായിരുന്നു കുറിപ്പ്. കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.