ചോറിനൊപ്പം കിട്ടിയ സമ്മാനം കണ്ടോ..!! കൈയടിച്ച് സോഷ്യൽ മീഡിയ…

നന്മ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്ന ഇന്നത്തെ ഈ കാലത്ത് പല സംഘടനകളും അത്തരത്തിലുള്ള കടമകൾ ഏറ്റെടുത്ത് തുടങ്ങി. അതിൽ പ്രവർത്തിക്കാൻ സന്നദ്ധരായി വരുന്ന നിരവധി ചെറുപ്പക്കാരും ഉണ്ട്. ഇത്തരത്തിൽ ആരോരുമില്ലാത്തവർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ പ്രവർത്തിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്.

അത്തരത്തിൽ പല പാവപ്പെട്ടവർക്കും കൈത്താങ്ങ് ആണ് അനദാനങ്ങളും അമ്പലങ്ങളിലും ആശുപത്രികളിലും നടക്കുന്ന പൊതിച്ചോർ വിതരണവും. ഒരുനേരത്തെ വിശപ്പടക്കാൻ പലരും ഇത്തരത്തിലുള്ള പൊതികൾ ആശ്രയിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള പൊതിച്ചോറ് കിട്ടിയ ആൾക്ക് ചോറു മാത്രമല്ല ഒപ്പം മറ്റൊരു സർപ്രൈസും ഉണ്ടായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോഴിക്കോട് ആണ് ഈ സംഭവം നടക്കുന്നത്.

മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം പാർട്ടി വിതരണം ചെയ്യാറുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് ഈ പൊതിച്ചോറ് വിതരണം. കഴിഞ്ഞദിവസവും പൊതിച്ചോറ് വിതരണം നടത്തിയിരുന്നു. എല്ലാം കഴിഞ്ഞു പ്രവർത്തകർ തിരിച്ചെത്തുന്ന സമയം ഞങ്ങളുടെ അടുത്തു നിന്ന് പൊതിച്ചോറ് വാങ്ങിയ ഒരു യുവാവ് ഞങ്ങളുടെ അടുത്തെത്തി. അയാൾ കാണിച്ചത് പൊതിച്ചോറ് ഒപ്പം കിട്ടിയ കത്തും കുറച്ചു പൈസയും ആണ്.

കുറിപ്പിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. അറിയപ്പെടാത്ത സഹോദരാ സഹോദരീ ഒരുനേരത്തെ ഭക്ഷണം നിൽക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടെന്ന് മാറാൻ ഞാൻ പ്രാർത്ഥിക്കാം. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം എന്നായിരുന്നു അത്. ഇന്ന് എന്റെ മകളുടെ പിറന്നാൾ ആണ് എന്നാണ് കുറിപ്പിലെ വരികൾ. ആരോരുമറിയാതെ ഒരു പാവപ്പെട്ടവന് സഹായം നൽകിയ ആ മനുഷ്യസ്നേഹിക്ക്‌ കൈയടിക്കുക ആണ് സോഷ്യൽ മീഡിയ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *