ഒരു അടുക്കള ടിപ്പാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദം ആയ ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് ഫ്രൈ പാൻ. എന്നാൽ ഇത് ഒരുപാട് കാലം ഉപയോഗിച്ചു കഴിയുമ്പോൾ ചില ഭാഗങ്ങളിൽ കറ പിടിക്കുന്നത് കണ്ടിട്ടുണ്ട്. അത് എത്ര കഴുകിയാലും മാറ്റിയെടുക്കാൻ കഴിയാത്ത ഒന്നാണ്. അതുപോലെതന്നെ ചുറ്റു വശങ്ങളിലും കഠിനമായ കറ ഉണ്ടാകാൻ സാധ്യതയുണ്ട്.
മാത്രമല്ല ഇത്തരം കഠിനമായ കറകൾ മാറ്റിയെടുക്കാൻ വളരെ പ്രയാസമായിരിക്കും. നിങ്ങൾ പലപ്പോഴും പല തരത്തിലുള്ള സോപ്പുകളും ലോഷനുകളും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉപയോഗിച്ചു കാണും എങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിക്കാണില്ല. എന്നാൽ നിങ്ങൾക്ക് ഇനി എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അത് എങ്ങനെ മാറ്റാം എന്നാണ് ഇവിടെ പറയുന്നത്. ഈ പാത്രം നല്ല കണ്ണാടിപോലെ വെട്ടിത്തിളങ്ങാൻ ആവശ്യമുള്ള സാധനം കോൾഗേറ്റ് ആണ്.
കോൾഗേറ്റ് കുറച്ച് പാത്രത്തിലെ ഉള്ളിൽ തേച്ച് വെക്കുക. പിന്നീട് ഒരു സ്ക്രബ്ബർ എടുത്തശേഷം അത് പാത്രത്തിലെ എല്ലാ ഭാഗത്തും നന്നായി പുരട്ടുക. കറയുള്ള ഭാഗങ്ങളിലെല്ലാം പ്രത്യേകം പുരട്ടി കൊടുക്കുന്നത് നന്നായിരിക്കും. കോൾഗേറ്റ് ഇങ്ങനെ പുരട്ടിയശേഷം ഗ്യാസിൽ തീ കത്തിച്ച ശേഷം ചട്ടി ചെറുതായി ചൂടാക്കിയെടുക്കുക. രണ്ടുവശവും ചൂടാക്കി എടുക്കേണ്ടത് ആവശ്യമാണ്.
നന്നായി ചൂടാക്കി കഴിഞ്ഞാൽ പിന്നീട് ഫ്രൈ പാൻ കഴുകി എടുക്കാവുന്നതാണ്. കഴുകേണ്ടത് വിനാഗിരി ഉപയോഗിച്ചാണ്. കുറച്ച് വിനാഗിരി അതിന്റെ മേലെ ഒന്ന് ഒഴിച്ചു കൊടുക്കുക. പിന്നീട് വളരെ ശ്രദ്ധിച്ച് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകുക. ചൂടുള്ള ഫ്രൈ പാൻ ആയതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം ഉറക്കാൻ. പിന്നീട് വൃത്തിയായി കഴുകിയെടുക്കുക. ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഫ്രൈ പാൻ വൃത്തി ആയതായി കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.