വിചിത്രമായ ആചാരങ്ങൾ പിന്തുടരുന്ന നിരവധി നാടുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്. പലതരത്തിലുള്ള വിചിത്രമായ ആചാരങ്ങൾ പിന്തുടരുന്ന ഗോത്രവർഗ്ഗക്കാരും മറ്റും സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലൊരു വിചിത്ര ആചാരമാണ് ഇവിടെ കാണാൻ കഴിയുക. നിരവധി ആചാരങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഭാരതം. വിവാഹം ദൈവികമായ ഒന്നായാണ് ഭാരതീയർ കാണുന്നത്. വിവാഹരീതികൾ ഒരുപാട് മാറി കഴിഞ്ഞു.
വിവാഹ രീതികൾ പാരമ്പര്യമായി പിന്തുടരുന്ന ചില രാജ്യങ്ങൾ ഉണ്ട്. വിവാഹം എല്ലാവർക്കും സന്തോഷകരമായ ഒരു ആചാരമാണ്. എന്നാൽ ബോർണിയയിലെ ചില ഗോത്ര വർഗ്ഗക്കാർക്ക് അത് അങ്ങനെയല്ല. ഇവരുടെ ഒരു പ്രധാന ചടങ്ങാണ് നോ ടു ബാത്ത്റൂം എന്നത്. വിവാഹം കഴിഞ്ഞാൽ മൂന്ന് ദിവസത്തേക്ക് വധുവും വരനും ബാത്ത്റൂമിൽ പോകാൻ പാടില്ല എന്നാണ് ആചാരം.
എങ്കിൽ മാത്രമാണ് വിവാഹ ചടങ്ങ് പൂർണമായും അവസാനിക്കുകയുള്ളൂ എന്നാണ് അവരുടെ വിശ്വാസം. ഇതുവഴി ദാമ്പത്യത്തിൽ നിലനിൽക്കുന്ന ദോഷങ്ങൾ അവസാനിക്കുമെന്നും ദമ്പതികൾക്ക് സന്തോഷകരവും സമാധാനവും ആയ ഒരു ജീവിതം നയിക്കാൻ കഴിയും എന്നുമാണ് പൂർവികർ പറയുന്നത്. ഇന്നും ഇവിടങ്ങളിൽ ഇത്തരത്തിലുള്ള ആചാരങ്ങൾ പാലിച്ചു പോരുന്നു. മൂന്നുദിവസം മൂത്രമൊഴിക്കാതെ കുളിക്കാതെ മറ്റു ദൈനംദിന പ്രവൃത്തികൾ ചെയ്യാതെ കഴിഞ്ഞുകൂടുന്നത്.
എത്രത്തോളം ദോഷകരവും വിഷമകരമായ അവസ്ഥയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഈ ഒരു അവസ്ഥ ഉണ്ടായാൽ ആദ്യ മൂന്നു ദിവസങ്ങളിൽ വധൂവരന്മാർക്ക് അവരുടെ ജീവിതം ആസ്വദിക്കാൻ സാധിക്കില്ല എന്നതാണ് വസ്തുത. മൂന്നുദിവസം ക്ഷമിക്കാനും സഹിക്കാനും ഉള്ള കഴിവ് നേടിയെടുത്താൽ ഇവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടും എന്നും അവർ വിശ്വസിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.