കൊഴുപ്പും കുടവയറും അടിവയറ്റിൽ ഉണ്ടാകുന്ന ടയർ പോലെ കിടക്കുന്ന തടിയും. കേവലമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. പ്രമേഹവും പ്രഷറും ഹൃദ്രോഗവും ക്യാൻസറും തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങളുടേയും തുടക്കം ശരീരത്തിൽ അമിതമാകുന്ന കൊഴുപ്പിൽ നിന്നാണ്. അമിതമായ കൊഴുപ്പ് മൂലം പലതരത്തിലുള്ള ശാരീരികവും മാനസികവുമായ വിഷമങ്ങൾ അനുഭവിക്കുന്ന ഒത്തിരി പേർ നമുക്കിടയിലുണ്ട്.
പലരും അവരുടെ ആരോഗ്യപ്രശ്നങ്ങളും ദുർമേദസ് തമ്മിലുള്ള ബന്ധം പോലും മനസ്സിലാക്കി ഉണ്ടാകില്ല. ഇത് എങ്ങനെയാണ് രോഗങ്ങൾക്ക് കാരണമാകുന്നത് എന്നും എങ്ങനെ അമിതവണ്ണവും ദുർമ്മേദസ്സും കണ്ടെത്താമെന്നും ദുർ മേദസ് മാറ്റി ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാനും പ്രമേഹവും പ്രഷറും മാനസിക പ്രശ്നങ്ങളും.
ഹൃദ്രോഗവും വന്ധ്യതയും പോലുള്ള ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. ശരീരത്തിൽ അമിതമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ആണ് ദുർമേദസ് എന്ന് പറയുന്നത്. ഇതുമൂലമുണ്ടാകുന്ന പ്രതിരോധശേഷിയിലും ഹോർമോണിൽ ഉണ്ടാകുന്ന പ്രവർത്തനത്തിനും ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കാരണമാണ് മിക്ക ജീവിതശൈലി രോഗങ്ങളും ഉണ്ടാവുന്നത്.
അമിതമായി വളർന്ന ഹോർമോൺ ഗ്രന്ഥി ആയി വേണം അമിതവണ്ണം കുടവയറും കാണാൻ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.