എല്ലാവരുടെയും ജീവിതത്തിൽ മാറ്റിമറിക്കുന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ചങ്കിന്റെ കല്യാണമാണ് ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു. ബോഫെ കൗണ്ടറുകൾ സെറ്റ് ചെയ്തു കഴിഞ്ഞു. ഞാനും കൂട്ടുകാരും കാര്യങ്ങൾ സെറ്റ് ചെയ്യുന്ന തിരക്കിലാണ്. മലബാർ കല്യാണത്തിന് മാറ്റ് കൂട്ടുന്നത് കല്യാണ ചെറുക്കൻ റെ കൂട്ടുകാരുടെ കലാപരിപാടികൾ ആണ്.
ഇത് ഓരോ കല്യാണം കഴിയുമ്പോൾ നാട്ടിൽ ചൂടുള്ള സംസാരവിഷയം ആവാറുള്ളത് പതിവാണ്. എന്തായാലും ചങ്കിന് ഉള്ള എട്ടിന്റെ പണി അണിയറയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഹാളിനു പുറത്തിറങ്ങിയപ്പോഴാണ് അവർ എന്റെ ശ്രദ്ധയിൽപ്പെടുന്നത്. 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും ആറോ ഏഴോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും. അവർ മുന്നിൽ ഗേറ്റിൽ നിന്ന് അകത്തേക്ക് കേറണോ വേണ്ടയോ എന്ന സംശയത്തിൽ നിൽക്കുകയാണ്.
ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് കാര്യം ചോദിച്ചു. ആ ഉമ്മ കാര്യം പറഞ്ഞു ഞങ്ങളെ കല്യാണം വിളിച്ചിട്ടില്ല മോനേ ഇത് എന്റെ മോന്റെ കുട്ടിയാണ് ഇവന് ബിരിയാണി കഴിക്കണം പിടിവാശി കൂടിയപ്പോൾ വന്നതാണ്. ഇവന്റെ ഉപ്പാക്ക് കിഡ്‌നിക്ക് അസുഖമാണ്. നാണക്കേട് അറിയാഞ്ഞിട്ടല്ല വേറെ മാർഗമില്ലാതെ വന്നതാണ്. ഞാനാകെ വല്ലാതെയായി. അതെന്താ ഉമ്മ ഞാൻ വിളിച്ചിരിക്കുന്നു.
അവർക്ക് ഭക്ഷണം കൊടുക്കാൻ കേറ്ററിംഗ് പയ്യനെ പറഞ്ഞ് ഏൽപ്പിച്ചു. ഭക്ഷണം കഴിക്കുമ്പോൾ ആ ഉമ്മ ആരും കാണാതെ കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ ആദ്യമായി ഒരു നീറ്റൽ ഉണ്ടായി. ആരെയോ കാണിക്കാൻ വേണ്ടി എന്തെല്ലാം ദൂർത്താണ് കല്യാണത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്നത്. ഞാൻ ചിന്തിച്ചു. ആരുടെയും കണ്ണ് നിറക്കുന്ന സംഭവമാണ് അവിടെ കാണാൻ കഴിഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.