അൽഭുത ഗുണങ്ങളുള്ള ഒരു സവിശേഷ ചെടിയെ പറ്റിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അടപതിയൻ എന്നാണ് ഈ സസ്യത്തിന് പേര്. ഔഷധസസ്യങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ഒരു സസ്യമാണ് ഇത്. അതിന് ചില കാരണങ്ങളുമുണ്ട്. നമുക്കുണ്ടാകുന്ന ഒട്ടു മിക്ക അസുഖങ്ങൾക്കും ഒരു പ്രയോഗം കൊണ്ട് തന്നെ അസുഖം ഭേദമാകാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ് ഇത്.
ഈ സസ്യം കാവുകളിലും പറമ്പുകളിലും എല്ലാം ധാരാളമായി പണ്ട് കണ്ടുവന്നിരുന്ന ഒന്നാണ് എരിക്ക് എന്ന സസ്യത്തിന്റെ പൂവിന് തുല്യമായ ഒരു പൂവാണ് ഈ ചെടിക്കും ഉള്ളത്. അതാണ് കണ്ടാൽ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം. അട കൊതിയൻ എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഇലയിൽ വിഷാംശം ഉണ്ടെന്നും ഇത് ഭക്ഷിക്കരുത് എന്നും പണ്ടുമുതലേ കേട്ടുവരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇലകൾ നമ്മൾ ഭക്ഷിക്കാറില്ല.
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ആണ് ഈ ചെടിയിൽ സാധാരണ പൂവ് ഉണ്ടാകുന്നത്. ഇതിന്റെ ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. മൂത്രക്കല്ല് പ്രശ്നങ്ങൾ പരിഹരിക്കാനും ശേഷി വർദ്ധിപ്പിക്കാനും ശരീരപുഷ്ടി ഉണ്ടാകാനും ക്ഷീണമകറ്റാനും ഈ ചെടിയുടെ വേര് ഉപയോഗിക്കുന്നുണ്ട്. ഇത് ദിവസവും കഴിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള സകല പ്രശ്നങ്ങളും മാറിക്കിട്ടും. അങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിന് ആരോഗ്യം ലഭിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഗുണങ്ങൾ ലഭിക്കുന്നതിന് ഇത് ഉപയോഗിക്കാറുണ്ട്.
ഇതിന്റെ പൊടി ദിവസവും രണ്ടു നേരം ഇളംചൂടുവെള്ളത്തിൽ കുടിച്ചു കഴിഞ്ഞാൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.