കിടിലൻ രുചി ചായക്കിന് ഈയൊരു പലഹാരം മതി. ഇതാരും അറിയാതെ പോകല്ലേ.

നാം ഏവരും വ്യത്യസ്തമാർന്ന പലഹാരങ്ങൾ വീട്ടിൽ തയ്യാറാക്കുന്നവരാണ്. അത്തരത്തിൽ നാം കടകളിൽനിന്ന് വാങ്ങിക്കുന്നതിനേക്കാൾ രുചികരമാർന്ന ഒരു സൂപ്പർ നാല് മണി പലഹാരമാണ് ഇതിൽ കാണുന്നത്. നോമ്പ് തുറക്കാൻ ഏറെ ഉത്തമമായിട്ടുള്ള ഒരു പലഹാരം തന്നെയാണ് ഇത്. ഈ ഒരു പലഹാരം തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം എല്ലില്ലാത്ത ചിക്കൻ ഉപ്പും കുരുമുളകും ഇട്ട് വേവിച്ച് മിക്സിയിൽ നല്ലവണ്ണം ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്.

പിന്നീട് ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള നല്ലവണ്ണം വഴറ്റി കൊടുക്കേണ്ടതാണ്. സവാള നല്ല സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് ഒരല്പംഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും മൂന്നും നാലെണ്ണം മിക്സിയിൽ ക്രഷ് ചെയ്തതും ഇട്ടുകൊടുക്കേണ്ടതാണ്. പിന്നീട് ആവശ്യത്തിന് മല്ലിയില വേപ്പില എന്നിവ ഇട്ടു കൊടുക്കേണ്ടതാണ്.

അതിനുശേഷം മഞ്ഞൾപൊടി കുരുമുളകുപൊടി ഗരം മസാല ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. അതിനുശേഷം മിക്സിയിൽ കൃഷി ചെയ്തുവച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടുകൊടുത്ത നല്ലവണ്ണം യോജിപ്പിച്ച് എടുക്കേണ്ടതാണ്. കൂടാതെ ഉരുളക്കിഴങ്ങ് വേവിച്ച് നല്ലവണ്ണം കട്ടയില്ലാതെ ഉടച്ചതും കൂടി ഇതിലേക്ക് ഈ സമയം ചേർത്തു കൊടുക്കേണ്ടതാണ്.

ഉപ്പും കുരുമുളകും പാകത്തിന് ഉണ്ടോ എന്ന് നോക്കി ആവശ്യമെങ്കിൽ അവ വീണ്ടും ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് നമുക്കിത് ചൂടാറാൻ വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്. അതിനുശേഷം നാലഞ്ച് മുട്ട നല്ലവണ്ണം പുഴുങ്ങി എടുക്കാവുന്നതാണ്. പിന്നീട് ഈ മുട്ട ഓരോന്നും മൈദ മാവിൽ റോൾ ചെയ്തു വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.