നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് ഒരു ചെറിയ അടുക്കളത്തോട്ടം. നമ്മുടെ അടുക്കലേക്ക് ആവശ്യമുള്ള ചെറിയ ഇനം പച്ചക്കറി എങ്കിലും നാം അതിൽ നട്ടുവളർത്താറുണ്ട്. അത്തരത്തിൽ എല്ലാ വീട്ടിലും ഉണ്ടാകുന്ന ഒരു ചെടിയാണ് പച്ചമുളക് ചെടി. മുളകിൽ തന്നെ പലയിനം മുളകുകളും ഉണ്ട്. അവയിൽ ഏതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണാവുന്നതാണ്.
ഈയൊരു തൈ നട്ടു വളർത്തിക്കൊണ്ട് നാം പലതരത്തിൽ അതിൽ നിന്ന് വിളവെടുക്കാറുണ്ട്. എന്നാൽ ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് ഇത് വളർന്ന് വരുമ്പോഴേക്കും ഇതിന്റെ ഇലകൾ മുരടിച്ചു പോവുകയും പിന്നീട് ചെടിതന്നെ നശിച്ചു പോകുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ മുളക് ചെടി നല്ലവണ്ണം തഴച്ചു വളരാനും അതിൽ നിന്നും വളരെ അധികം വിളവ് ലഭിക്കുന്നതിന്.
വേണ്ടിയിട്ടുള്ള ചില മാർഗങ്ങളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യം വിത്ത് വിതയ്ക്കുക എന്നുള്ളതാണ്. ഗ്രോ ബാഗുകളിലോ അല്ലെങ്കിൽ നാം തയ്യാറാക്കിയിട്ടുള്ള മണ്ണിലോ ആണ് വിത്തുകൾ കൊടുക്കേണ്ടത്. പിന്നീട്വിത്തുകൾ പെട്ടെന്ന് തന്നെ മുളച്ച് ചെറിയ ചെടികളായി മാറുന്നു.
വിത്തുകൾ മുളച്ച് ഒരുമാസം ആകുമ്പോഴാണ് അത് പറിച്ചു നടേണ്ടത്. ഇത്തരത്തിൽ പറിച്ചു നടുമ്പോൾ തന്നെ ഏറ്റവും ആദ്യം നാം പറിച്ചു നടന്ന് ആ മണ്ണ് സെറ്റ് ആക്കി എടുക്കുകയാണ് വേണ്ടത്. കുമ്മായം ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് ആട്ടിൻകാട്ടം കോഴിക്കാട്ടം എന്നിങ്ങനെയുള്ള എല്ലാ ജൈവ വളങ്ങളും ആ മണ്ണിൽ പ്രയോഗിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.