നമ്മുടെ വീട്ടിൽ നാം തയ്യാറാക്കി എടുക്കുന്ന ഒന്നാണ് മീൻ വിഭവങ്ങൾ. അവയിൽ തന്നെ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ ഫ്രൈ. മീൻ ഏതുമായിക്കോട്ടെ അത് ഫ്രൈ ചെയ്ത് കഴിക്കാനാണ് ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ മീൻ ഫ്രൈ ചെയ്യുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കൂട്ടി തിരുമ്മിയിട്ടാണ് ഫ്രൈ ചെയ്യാറുള്ളത്.
എന്നാൽ സാധാരണ മസാല തേച്ച് പിടിപ്പിച്ച് മീൻ ഫ്രൈ ചെയ്യുന്നതിനേക്കാൾ വളരെ വ്യത്യസ്തമായി മീൻ ഫ്രൈ ചെയ്യുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഇത്. ഏതു മീനിലും ഈ ഒരു മസാല തേച്ചുപിടിപ്പിച്ച് ഫ്രൈ ചെയ്യാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് കാശ്മീരി മുളകുപൊടി ആണ്. കാശ്മീരി മുളകുപൊടിയോടൊപ്പം തന്നെ എരിവുള്ള മുളകുപൊടി കൂടി ചേർത്തു.
കൊടുക്കേണ്ടതാണ്. പിന്നീട് മഞ്ഞൾപ്പൊടി ഉപ്പ് ഗരം മസാല എന്നിവ കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതിനുശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ നല്ലവണ്ണം അരച്ചെടുത്ത് ചേർത്തു കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ അല്പം നാരങ്ങ നീര് അരിപ്പൊടി കറിവേപ്പില പാകത്തിന് വെള്ളം എന്നിവ ചേർത്തുകൊടുത്തത് നല്ലവണ്ണം മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലേക്ക് മാറ്റിയെടുക്കേണ്ടതാണ്.
നല്ലവണ്ണം കുഴമ്പ് രൂപമാകുമ്പോൾ ഇതിലേക്ക് ഓരോ മീനും ഇട്ടുകൊടുത്ത മുഴുവനായി ഇത് തേച്ച് പിടിപ്പിക്കേണ്ടതാണ്. പിന്നീട് ഒരു മണിക്കൂറെങ്കിലും ഇത് മാറ്റി വയ്ക്കേണ്ടതാണ്. എന്നാൽ മാത്രമേ എല്ലാ മസാലയും മീനിലേക്ക് നല്ലവണ്ണം പിടിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.