സ്വാദിഷ്ടമായ മീനില്ലാത്ത മീൻ കറി ഇങ്ങനെ ഉണ്ടാക്കു. എത്ര കഴിച്ചാലും മതി വരില്ല. ഇതാരും കാണാതിരിക്കല്ലേ.

നമ്മെ വരും അത് തന്നെ മീൻ കറി ഉണ്ടാക്കാറുണ്ട്. പലപ്പോഴുംനോമ്പുകാലങ്ങളിലാണ് ഇത്തരത്തിൽ മീൻ ഇല്ലാത്ത മീൻ കറി ഉണ്ടാക്കാറുള്ളത്. മീൻ കറിയേക്കാൾ നല്ല സ്വാദാണ് മീനില്ലാത്ത മീൻ കറിക്ക് ഉണ്ടാകുക. അത്തരത്തിൽ മീനില്ലാതെ തന്നെ വളരെയധികം സ്വാദിഷ്ടമായി ഉണ്ടാക്കുന്ന മീൻ കറിയാണ് ഇതിൽ കാണുന്നത്. അത്യുഗ്രൻ ടേസ്റ്റിലുള്ള ഒരു റെസിപ്പി ആണ് ഇത്.

നമ്മുടെ അടുക്കളയിൽ തന്നെ സുലഭം ആയിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു മീൻകറിയാണ് ഇത്. ഇതിനായി തക്കാളി അല്പം വലുപ്പത്തിൽ നീളനെ നുറുക്കി എടുക്കേണ്ടതാണ്. തക്കാളിയെ പോലെ തന്നെ സവാളയും നീളനെ അല്പം കനത്തിൽ നുറുക്കി എടുക്കേണ്ടതാണ്. പിന്നീട് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചോ അരിഞ്ഞോ ഇതിലേക്ക് ചേർക്കാവുന്നതാണ്. അതോടൊപ്പം തന്നെ നാലഞ്ചു പച്ചമുളക് കൂടി കീറി ഇടേണ്ടതാണ്.

പിന്നീട് ഇതിലേക്ക് അല്പം ഉപ്പും വെളിച്ചെണ്ണയും ഒഴിച്ച് നല്ലവണ്ണം കൈകൊണ്ട് ചട്ടിയിൽ ഇട്ട് തിരുമ്മി എടുക്കേണ്ടതാണ്. മറ്റു പാത്രങ്ങളിൽ ഈ കറി വയ്ക്കുന്നതിനേക്കാൾ നല്ലത് മൺചട്ടിയിൽ വയ്ക്കുന്നത് തന്നെയാണ്. ഇത്തരത്തിൽ മഞ്ചട്ടിയിൽ വയ്ക്കുകയാണെങ്കിൽ മീൻ കറിക്ക് അതിന്റെതായ രുചി ലഭിക്കുന്നതാണ്. പിന്നീട് അല്പം വെള്ളം ഒഴിച്ച് അല്പം.

മഞ്ഞൾപൊടിയും മുളകുപൊടിയും ഇട്ടുകൊടുത്ത് ഇത് വേവിച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഇത് വെന്തു വരുമ്പോഴേക്കും നമുക്ക് അരപ്പ് തയ്യാറാക്കാവുന്നതാണ്. അരപ്പിനായി ഒരു മിക്സിയുടെ ജാറിൽ അല്പം തേങ്ങ ചിരകിയതും ഒരല്പം മഞ്ഞൾപ്പൊടിയും ഒരല്പം മുളകുപൊടിയും ഇട്ട് നല്ലവണ്ണം വെള്ളം ഒഴിച്ച് പേസ്റ്റ് ആയി അരച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.