Ulii Mulaku Chammanthi : ഏത് പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചമ്മന്തി. ദോശ ഇഡലി ചോറ് എന്നിങ്ങനെയുള്ള ക്കൊപ്പം നല്ലൊരു കോമ്പിനേഷൻ തന്നെയാണ് ചമ്മന്തി. നല്ല രുചികരമായിട്ടുള്ള ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറ് വരെ നാം ഓരോരുത്തരുംകഴിക്കുന്നതാണ്. പത്രത്തിൽ നല്ല ടേസ്റ്റി ആയിട്ടുള്ള ഉള്ളി ചമ്മന്തി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു ചമ്മന്തി ഉണ്ടാക്കുന്നതിനുവേണ്ടി ചുവന്നുള്ളി ആണ് എടുക്കേണ്ടത്. ചുവന്നുള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കേണ്ടതാണ്.
പിന്നീട് ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിൽ പിരിയൻ മുളക് വറുത്ത് എടുക്കേണ്ടതാണ്. ചമ്മന്തിക്ക് നല്ലൊരു നിറം ലഭിക്കുന്നതിന് വേണ്ടിയാണ് ഈയൊരു മുളക് എടുക്കുന്നത്. ഈയൊരു ചമ്മന്തി മറ്റു ഓയിലുകളെ അപേക്ഷിച്ച് വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്നതാണ് കൂടുതൽ രുചികരം. പിന്നീട് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്.
ഇത് നല്ലവണ്ണം മൂത്ത് വരുമ്പോൾ ഇതിലേക്ക് ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും നാലഞ്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും അല്പം കറിവേപ്പിലയും ചേർത്ത് നല്ലവണ്ണം ഒന്നു കൂടി വഴറ്റേണ്ടതാണ്. ഇത് ബ്രൗൺ കളർ ആകുന്നതുവരെ നല്ലവണ്ണം ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് ബ്രൗൺ കളർ ആയി വരുമ്പോൾ ഇതിലേക്ക് ഒരു കഷണം ചെറുനാരങ്ങയുടെ.
വലിപ്പത്തിലുള്ള പുളി ചേർത്ത് വഴറ്റാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് മുളകുപൊടി ഇട്ടുകൊടുത്തും നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്. അതിനുശേഷം ഒരു ചെറിയ കഷണം ശർക്കര കൂടിയിട്ട് ഒന്നുകൂടി വഴറ്റി തീ ഓഫ് ചെയ്യാവുന്നതാണ്. പിന്നീട് ഏറ്റവും ആദ്യം പിരിയൻ മുളക് മിക്സിയിൽ പൊടിച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.