വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ഇത്തരം കിച്ചൻ ടിപ്സുകൾ ഇതുവരെയും അറിയാതെ പോയല്ലോ.

വീട്ടമ്മമാർ തങ്ങളുടെ ജോലികൾ എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. അത്തരം കാര്യങ്ങൾ അവരുടെ പണി എളുപ്പമാക്കി കൊടുക്കുകയും സമയം ലാഭിക്കാൻ സഹായിക്കുന്നതും ആണ്. അത്തരത്തിൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ചില കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. 100% എഫക്റ്റീവ് ആയിട്ടുള്ള കിച്ചൻ ടിപ്പുകൾ ആണ് ഇവ. അത്തരത്തിൽ നമ്മുടെ അടുക്കളയിലെ സിംഗിൾ പലപ്പോഴും ബ്ലോക്കുകൾ ഉണ്ടാകാറുണ്ട്.

സിങ്കിലെ വെള്ളം പോകുന്ന കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ പലപ്പോഴും അടുക്കളയിൽ ദുർഗന്ധം വമിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ അതിലത്തെ ബ്ലോക്കുകൾ പെട്ടെന്ന് തന്നെ ഇല്ലാതാവുകയും വെള്ളം സ്മൂത്ത് ആയി ഒഴുകിപ്പോവുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യുന്നു. ഇതിനായി അടുക്കളയിലെ സിംഗിൾ ഒരല്പം സോഡാപ്പൊടി വിതറി കൊടുക്കുകയാണ് വേണ്ടത്.

അതോടൊപ്പം തന്നെ അതിലേക്ക് കുറച്ച് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഒരല്പസമയത്തിനുശേഷം ഇളം ചൂടുവെള്ളം ഡ്രൈനേജിലൂടെ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അതിലെ എല്ലാ ബ്ലോക്കുകളും പെട്ടെന്ന് തന്നെ അലിഞ്ഞു പോകുന്നതാണ്. അതുപോലെ തന്നെ നാമോരോരുത്തരും നമ്മുടെ വീടുകളിൽ പ്രഭാത ഭക്ഷണമായും ഈവനിംഗ് സ്നാക്കായും ദോശ ഉണ്ടാക്കി എടുക്കാറുണ്ട്. കുട്ടികൾക്ക് മുതിർന്നവർക്കും ഏറെ ഇഷ്ടപെട്ടാൽ ഈ ദോശ ഒട്ടുമിക്ക വീടുകളിലും.

ഇരുമ്പിന്റെ ചട്ടിയിലാണ് ഉണ്ടാക്കാറുള്ളത്. ദോശ ചട്ടിയിൽ ഉണ്ടാക്കിയാൽ മാത്രമേ അതിന്റെതായ സ്വാദ് ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ ദോശ ഉണ്ടാക്കിയെടുക്കുമ്പോൾ പലപ്പോഴും ദോശ ചട്ടിയിൽ ദോശ അടിപിടിക്കാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഒരല്പം വാളൻപുളി വെള്ളത്തിലിട്ട് ആ വെള്ളവും പുളിയും ഈ ദോശ ചട്ടിയിലേക്ക് സ്പ്രെഡ് ചെയ്തു കൊടുത്ത് കഴുകിയാൽ പെട്ടെന്ന് തന്നെ ദോശ പിടിക്കുന്നത് മാറിക്കിട്ടും. തുടർന്ന് വീഡിയോ കാണുക.