Different uses of black tea : രാവിലെ എണീക്കുമ്പോൾ തന്നെ കുടിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് കട്ടൻ ചായ. നമ്മുടെ ഓരോരുത്തരുടെയും ശീലം ഇതുതന്നെയാണ്. രാവിലെ കുടിക്കുന്നത് വഴി വളരെ വലിയ എനർജിയാണ് നമുക്ക് ലഭിക്കുന്നത്. അന്നത്തെ ഒരു ദിവസത്തെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന നല്ല എനർജിയാണ് നമുക്ക് ലഭിക്കുന്നത്. ഈ ഒരു കട്ടൻ ചായ കുടിക്കാൻ മാത്രമല്ല ഉപകരിക്കുന്നത്.
നമ്മുടെ വീട്ടിലെ ചില പണികൾ എളുപ്പകരമാക്കാനും ഇത് ഉപയോഗപ്രദമാണ്. അത്തരത്തിൽ കട്ടൻ ചായ ഉപയോഗിച്ച് കൊണ്ട് ഉള്ള ചെറിയ ട്രിക്ക് ആണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യo വീട്ടിലെ ഗ്ലാസുകൾ തുടച്ചു വൃത്തിയാക്കുക എന്നുള്ളതാണ്. ഇത്തരത്തിലുളള ആവശ്യങ്ങൾക്ക് കട്ടൻ ചായ ഉണ്ടാക്കുമ്പോൾ അതിൽ പഞ്ചസാര ഇടാൻ പാടില്ല. ഈ ഒരു ചായ ചൂടാറിയതിനു ശേഷം ഒരു ടിഷ്യു പേപ്പറിൽ മുക്കി നമ്മുടെ ഗ്ലാസിന് മുകളിൽ തുടച്ചു.
കൊടുക്കാവുന്നതാണ്. ആ വെള്ളത്തിന് നനവ് മുഴുവൻ ആ ഗ്ലാസിനു മുകളിൽ വരേണ്ടതാണ്. പിന്നീട് ഒരു മിനിറ്റോ 30 സെക്കന് ശേഷം ഒരു തുണികൊണ്ട് നല്ലവണ്ണം തുടക്കേണ്ടതാണ്. ഇത്തരത്തിൽ തുടക്കുമ്പോൾ ഗ്ലാസുകൾ വെട്ടി തിളങ്ങുന്നതായിരിക്കും. അതുപോലെ തന്നെ കട്ടൻ ചായ കൊണ്ട് നമുക്ക് ചെയ്യാവുന്ന മറ്റൊരു ട്രിക്കാണ് ഫർണിച്ചറുകൾ വൃത്തിയാക്കുക എന്നുള്ളത്.
പോളിഷ് ചെയ്തിട്ടുള്ള ഫർണിച്ചറുകളിൽ ഒരു തുണികൊണ്ട് ചായയിൽ മുക്കി അതിനു മുകളിൽ തുടക്കുകയാണെങ്കിൽ അത് നല്ലവണ്ണം പുതിയത് പോലെ തിളങ്ങുന്നതായിരിക്കും. ഇത്തരത്തിൽ തുയ്ക്കുമ്പോൾ ഒരുപാട് ഈർപ്പം അവിടെ തങ്ങി നിൽക്കാത്ത രീതിയിൽ വേണം തുടക്കാൻ. തുടർന്ന് വീഡിയോ കാണുക.