മുല്ല ചെടികൾ പൂത്തുലയാൻ ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും തിരിച്ചറിയാതിരിക്കരുതേ.

പൂക്കളിൽ തന്നെ നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുല്ലപ്പൂവ്. ഉണ്ടയായി നിൽക്കുന്ന മുല്ലപ്പൂവ് കാണാൻ തന്നെ നല്ല ഭംഗിയാണ്. ഇത്തരത്തിൽ മുല്ലപ്പൂവ് ഒട്ടുമിക്ക ആളുകളും കടകളിൽ നിന്നും മറ്റും വാങ്ങിക്കാറാണ് പതിവ്. വിശേഷ ദിവസങ്ങളിൽ ഈ പൂവ് ചൂടുന്നതിനു വേണ്ടി വലിയ വിലയാണ് നാമോരോരുത്തരും കൊടുക്കേണ്ടി വരുന്നത്. അത്തരം സാഹചര്യങ്ങളിൽ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ നമ്മുടെ ആവശ്യത്തിനുള്ള മുല്ലപ്പൂക്കൾ വളർത്താവുന്നതാണ്.

എന്നാൽ മുല്ലപ്പൂവിന്റെ ചെടി നട്ടുപിടിപ്പിക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം ഓരോരുത്തരും നേരിടുന്നത്. എത്ര തന്നെ വളവും കീടനാശിനങ്ങളും കൊടുത്താലും അത് പൂക്കാതെ നിൽക്കുന്നതായി കാണാവുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല വിളവ് നമുക്ക് അതിൽ നിന്ന് എടുക്കാവുന്നതാണ്.

അതിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നല്ലവണ്ണം സൂര്യപ്രകാശം ഉള്ള സ്ഥലത്ത് വേണം ഇത് നടുക എന്നുള്ളതാണ്. സൂര്യപ്രകാശം മതിയായി കിട്ടിയാൽ മാത്രമേ ഇത് തഴച്ചു വളരുകയുള്ളൂ. അതോടൊപ്പം തന്നെ ജൈവവളങ്ങൾ മാത്രം ഉപയോഗിക്കാൻ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ മുല്ലപ്പൂവിനെ ചെടിയുടെ വേരിനോട് ചേർന്ന് മറ്റൊരു ശിഖിരം പൊടിച്ചു.

വരികയാണെങ്കിൽ അത് പെട്ടെന്ന് തന്നെ വെട്ടി കളയേണ്ടതാണ്. അല്ലാത്തപക്ഷം നാം കൊടുക്കുന്ന വളവും വെള്ളവും എല്ലാം അത് കൂടുതലായി സ്വീകരിക്കുകയും അത് കായ്ക്കാതെ പടർന്ന് പന്തലിച്ചു നിൽക്കുകയും ചെയ്യും. അതോടൊപ്പം തന്നെ മുല്ല നല്ലവണ്ണം പൂക്കുന്നതിനുവേണ്ടി നൈട്രജൻ വളരെ കുറവുള്ള വളങ്ങളാണ് ഇതിനെ ഇട്ടു കൊടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.