Easy Evening Snacks : നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് നാലുമണി പലഹാരങ്ങൾ. പരിപ്പുവട ഉഴുന്നുവട എന്നിങ്ങനെ തുടങ്ങി ഒട്ടനവധി പലഹാരങ്ങളാണ് ഇത്തരത്തിൽ നാം ഓരോരുത്തരും വീടുകളിൽ ഉണ്ടാക്കാറുള്ളത്. ഇത്തരം പലഹാരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി നമുക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ പലഹാരം റെസിപി ആണ് ഇതിൽ കാണുന്നത്. അത്യുഗ്രൻ രുചിയാണ് ഇതിനുള്ളത്. ഇത് ഉണ്ടാക്കുന്നതിനു വേണ്ടിയിട്ടുള്ള ജോലിഭാരവും.
വളരെ കുറവാണ്. അത്തരത്തിൽ ഈ ഒരു പലഹാരം ഉണ്ടാക്കുന്നതിന് വേണ്ടി ഒന്ന് രണ്ട് മണിക്കൂർ പച്ചരി നല്ലവണ്ണം കുതിർക്കേണ്ടതാണ്. കുതിർത്ത പച്ചരി നല്ലവണ്ണം അധികം വെള്ളം ഒഴിക്കാതെ അരച്ചെടുക്കേണ്ടതാണ്. പേസ്റ്റ് പോലെ അരയുകയും വേണം. പിന്നീട് 2 ഉരുളക്കിഴങ്ങ് നല്ലവണ്ണം വേവിച്ച് എടുക്കേണ്ടതാണ്. ഇതൊരു പാത്രത്തിലേക്ക് തൊലി കളഞ്ഞിട്ടതിനു ശേഷം കൈകൊണ്ട് നല്ലവണ്ണം.
ഉടച്ച് അതിലെ കട്ടകളെല്ലാം അലിയിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് നല്ലവണ്ണം അരച്ചുവച്ച പച്ചരി ഒഴിച്ചുകൊടുക്കേണ്ടതാണ്. അതിനുശേഷം ചെറുതായി അരിഞ്ഞ സവാള ഇഞ്ചി പച്ചമുളക് ചെറിയ ജീരകം ഉപ്പ് സോഡാപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. മല്ലിയില ഉണ്ടെങ്കിൽ മല്ലിയില ഇതിലേക്ക് ചെറുതായി അരിഞ്ഞു ഇട്ടു കൊടുക്കേണ്ടതാണ്.
മല്ലിയില ഇല്ലെങ്കിൽ വേപ്പില ഇതിനു പകരം അരിഞ്ഞ് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ലവണ്ണം കുഴച്ചതിനുശേഷം ചെറിയ ബൗളുകൾ ആയി നമുക്ക് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. ബൗളുകൾ അധികം വലുതായി പോകുമ്പോൾ രുചിയും കുറയും അതിനാൽ തന്നെ ചെറിയ ബൗളുകൾ തന്നെ ആയി ഇട്ടു കൊടുത്താൽ മതി. തുടർന്ന് വീഡിയോ കാണുക.