കുക്കറിൽ രണ്ടു നാളികേരം മുഴുവനായി ഇടൂ അപ്പോൾ കാണാം യഥാർത്ഥ മാജിക്. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ്. മറ്റു പല എണ്ണകൾ ഉണ്ടെങ്കിലും ആരോഗ്യത്തിന് ഏറെ അനുയോജ്യമായിട്ടുള്ള വെളിച്ചെണ്ണയാണ് നാം ഓരോരുത്തരും ഉപയോഗിക്കാറുള്ളത്. ഈയൊരു വെളിച്ചെണ്ണ വലിയ വില കൊടുത്താണ് നാം കടകളിൽ നിന്ന് വാങ്ങിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പൈസ കൊടുത്താലും പലപ്പോഴും കെമിക്കലുകൾ അടങ്ങിയിട്ടുള്ള വെളിച്ചെണ്ണയാണ് നമുക്ക് ലഭിക്കുന്നത്.

എന്നാൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഈ വെളിച്ചെണ്ണ സ്വയം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്നതിനെ തേങ്ങാ പൊളിക്കുകയോ അത് വെയിലത്ത് വെച്ച് ഉണക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. തേങ്ങ രണ്ടെണ്ണം എടുത്ത് കുക്കറിൽ ഇട്ടാൽ മാത്രം മതി വെളിച്ചെണ്ണ താനെ ഉണ്ടായിക്കൊള്ളും. അത്തരത്തിൽ വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ.

വെളിച്ചെണ്ണയുണ്ടാക്കാവുന്ന ഒരു ട്രിക്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി കുക്കറിൽ രണ്ട് നാളികേരം പൊളിക്കാതെ തന്നെ ഇട്ടുകൊടുത്ത് അല്പം വെള്ളം ഒഴിച്ച് രണ്ടു വിസിൽ അടിപ്പിക്കാവുന്നതാണ്. അതിനുശേഷം ചൂടാറിയതിനു ശേഷം ഈ നാളികേരം എടുത്തുമാറ്റി പൊട്ടിച്ച് ചിരട്ട മാറ്റി ബാക്കിയുള്ളത് നുറുക്കി എടുക്കാവുന്നതാണ്. ഇത് വേവിച്ചെടുത്തത് കാരണം.

വളരെ പെട്ടെന്ന് തന്നെ നാളികേരം ചിരട്ടയിൽ നിന്ന് വേർപിരിഞ്ഞ പോരുന്നതാണ്. പിന്നീട് ഈ നുറുക്കിയ നാളികേര കൊത്ത് മിക്സിയിൽ ഇട്ട് നല്ലവണ്ണം അടിച്ചെടുത്ത് നാളികേരം പാല് പിഴിഞ്ഞെടുക്കേണ്ടതാണ്. അരിപ്പ കൊണ്ട് പിഴിഞ്ഞെടുക്കുന്നതിനേക്കാളും നല്ലത് ഒരു വെള്ള കോട്ടൺ തുണിയിൽ നാളികേരം അടിച്ചത് ഇട്ട് പാല് പിഴിഞ്ഞെടുക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.