നമ്മുടെ വീട്ടിൽ എല്ലായിപ്പോഴും കാണുന്ന ഒന്നാണ് അഴുക്കുകളും പൊടികളും. എത്ര തന്നെ വൃത്തിയാക്കിയാലും കുറച്ചു ദിവസം വീണ്ടും പൊടികളും അഴുക്കുകളും എല്ലാം ജനലുകളിലും വാതിലുകളിലും ചുമരുകളിലും പറ്റിപ്പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊടികളെ ക്ലീൻ ചെയ്യുന്നത് വളരെയധികം പ്രയാസകരമായിട്ടുള്ള ഒരു ജോലി തന്നെയാണ്. അത്തരം ജോലിയെ എളുപ്പമാക്കുന്നതിന്.
വേണ്ടിയുള്ള ഒരു എളുപ്പ പണിയാണ് ഇതിൽ കാണുന്നത്. ഈയൊരു മാജിക് മോപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ഒരു കുപ്പി തന്നെ ധാരാളം ആണ്. അതുപോലെ തന്നെ ഒരു പഴയ ബനിയനും മതി.ബനിയനും കുപ്പിയും ഉപയോഗിച്ച് ഒരു മോപ്പ് ഉണ്ടാക്കാവുന്നതാണ്. ഈയൊരു മോപ്പ് വീടിന്റെ മുക്കും മൂലയും വൃത്തിയാക്കാൻ ഏറെ സഹായകരമായിട്ടുള്ള ഒന്നുതന്നെയാണ്. ഇതിനായി ബനിയത്തിന്റെ കയ്യും കഴുത്തുമുളള ഭാഗം വെട്ടിക്കളയുകയാണ് വേണ്ടത്.
പിന്നീട് ബാക്കി വരുന്ന ഭാഗം രണ്ടായി മുറിക്കേണ്ടതാണ്. ഈ ഭാഗത്ത് കത്രിക കൊണ്ട് വെട്ടി കൊടുക്കേണ്ടതാണ്. മുകൾഭാഗത്ത് അല്പം ഒഴിച്ചിട്ടിട്ട് വേണം കത്രികകൊണ്ട് അടിഭാഗം വെട്ടി കൊടുക്കാൻ. അങ്ങനെ ബനിയത്തിന്റെ മുറിച്ചെടുത്ത രണ്ട് കഷണവും ഇത്തരത്തിൽ വെട്ടി കൊടുക്കേണ്ടതാണ്. പിന്നീട് ഒരു കുപ്പിയെടുത്ത് അതിന്റെ കഴുത്തിന്റെ ഭാഗവും അടിഭാഗവും എല്ലാം കത്തികൊണ്ട് മുറിച്ചു കളയേണ്ടതാണ്.
എളുപ്പത്തിൽ മുറിച്ചെടുക്കുന്നതിന് വേണ്ടി കത്തി അല്പം ചൂടാക്കിയതിനു ശേഷം മുറിച്ചാൽ മതി. പിന്നീട് ബാക്കി വന്ന ആ കുട്ടി ഭാഗം മുറിച്ച് നീളത്തിൽ ആക്കുകയാണ് ചെയ്യുന്നത്. അതിലേക്ക് പപ്പടം കുത്തിക്കൊണ്ട് ഓട്ടകൾ ഉണ്ടാക്കിയെടുക്കുകയാണ്. പപ്പടം കുത്തി മെഴുതിരിയ്കിലോ ഗ്യാസിലോ വെച്ചുകൊണ്ട് ചൂടാക്കിയതിനു ശേഷം വേണം ഓട്ടകൾ തുളക്കാൻ. തുടർന്ന് വീഡിയോ കാണുക.