Useful tips for everyday life : നാം ഓരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളിലെ കറ. പലതരത്തിലുള്ള കറകൾ നമ്മുടെ തുണികളിൽ പറ്റി പിടിക്കാറുണ്ട്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിൽ. വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന കറകൾ എത്രതന്നെ ഉരച്ചാലും അലക്കിയാലും ഒന്നും പോകാതെ അതേപോലെ തന്നെ നിൽക്കുന്നതായി കാണുന്നു. അത്തരത്തിൽ വാഴക്കറ ഹെയർ ഡൈയുടെ കറ എന്നിങ്ങനെയുള്ള പല കറകളും നമ്മുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാറുണ്ട്.
ഇത്തരത്തിലുള്ള കറകൾ നീക്കം ചെയ്യുന്നതിന് നാം പലതരത്തിലുള്ള സോപ്പുപൊടികളും ലോഷനുകളും എല്ലാം മാറി മാറി പരീക്ഷിക്കാറുണ്ട്. എന്തൊക്കെ പരീക്ഷിച്ചാലും നിരാശ തന്നെയാണ് പ്രതിഫലമായി ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന ഏത് കറിയും മാറ്റുന്നതിന് വേണ്ടി ചില കാര്യങ്ങൾ ചെയ്താൽ മതി. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്.
എത്ര തന്നെ സോപ്പുപൊടിയോ ലോഷനുകളോ ഉപയോഗിച്ചിട്ടും മാറി പോവാത്ത കറകളെ എന്നന്നേക്കുമായി തുടച്ചുനീക്കാൻ അല്പം ക്ലോറിൻ മതി. ഈ ക്ലോറിൻ വെള്ള വസ്ത്രങ്ങളിലെ കറകൾ മാത്രമാണ് നീക്കുന്നത്. മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങളിലെ കറകൾ നീക്കാൻ ക്ലോറിന് ഉപയോഗിക്കുമ്പോൾ അതിന്റെ നിറം അപ്പാടെ മങ്ങിപ്പോകും.
അത്തരത്തിൽ വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച ഏതു വലിയയും നീക്കം ചെയ്യാൻ ആദ്യം ഒരല്പം ക്ലോറിൻ ഒഴിച്ച് ടൂത്ത് ബ്രഷ് കൊണ്ട് നല്ലവണ്ണം ഉരയ്ക്കുകയാണ് വേണ്ടത്. അത്തരത്തിൽ രണ്ടുമൂന്നു പ്രാവശ്യം ക്ലോറിനോ ഒഴിച്ച് ഉരയ്ക്കുന്നത് വഴി ആ കറ പകുതി മുക്കാൽ ഭാഗവും പോയി കിട്ടും. പിന്നീട് ഉള്ള ബാക്കി കറ നീക്കം ചെയ്യാൻ ഒരല്പം കോൾഗേറ്റ് മതി. തുടർന്ന് വീഡിയോ കാണുക.