കിടിലം ടേസ്റ്റിൽ ഇത് ഉണ്ടാക്കിയെടുക്കാൻ അരിയും മുട്ടയും മതി. കണ്ടു നോക്കൂ.

നാമോരോരുത്തരും ഭക്ഷണത്തിന്റെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നവരാണ്. അത്തരത്തിൽ പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും നാം വീടുകളിൽ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ അരിയും മുട്ടയും വെച്ചുകൊണ്ട് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു മുട്ട ബിരിയാണി ആണ് ഇതിൽ കാണുന്നത്. ബിരിയാണി ഇഷ്ടപ്പെടുന്നവരാണ് നാം ഓരോരുത്തരുo.

വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ രുചികരമായി മുട്ടയും അരിയും കൊണ്ട് ബിരിയാണി ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റുമാദ്യം ചെയ്യേണ്ടത് റൈസ് വേവിച്ചെടുക്കുകയാണ്. സാധാരണ അരി വേവിക്കുന്നത് പോലെ തന്നെ വെള്ളത്തിൽ അല്പം ഗ്രാമ്പു ഏലക്ക പട്ട എന്നിവ ചേർത്ത് അതിലേക്ക് ആവശ്യത്തിനുള്ള അരി കൂടി ഇട്ട് വേവിച്ചെടുക്കുകയാണ് വേണ്ടത്. അരി വേവിക്കുമ്പോൾ നല്ലവണ്ണം വെന്തു കുഴയാൻ പാടില്ല. അതിനാൽ തന്നെ ഒരു 80% ത്തോളം അരിവേവ് ആകുമ്പോൾ തന്നെ അതിൽ നിന്ന് ഊറ്റി എടുക്കേണ്ടതാണ്.

പിന്നീട് പുഴുങ്ങിയ മുട്ട അല്പം വെളിച്ചെണ്ണയും മഞ്ഞൾപ്പൊടിയും ഇട്ട പാനിലേക്ക് ഇട്ടുകൊടുത്ത് നല്ലവണ്ണം ഫ്രൈ ചെയ്യേണ്ടതാണ്. അഞ്ചോ ആറോ മിനിറ്റ് ഇങ്ങനെ മുട്ട ഫ്രൈ ചെയ്തതിനുശേഷം അത് വാങ്ങി വയ്ക്കാവുന്നതാണ്. പിന്നീട് സവാള ഇഞ്ചി പച്ചമുളക് തക്കാളി.

എന്നിവ ചേർത്ത് നല്ലൊരു മസാല ഉണ്ടാക്കി അതിലേക്ക് മുട്ട ഇടാവുന്നതാണ്. ഒരല്പം നെയ്യ് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഒരു സർവിങ് പാത്രത്തിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് അതിലേക്ക് അല്പം നെയ്യും സവാള വറുത്തതും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തതും ചേർക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.