തേക്കാതെയും ഉരക്കാതെയും എത്ര കരി പിടിച്ച പാത്രവും പുതിയത് പോലെ ആക്കാം. ഇതാരും കാണാതെ പോകല്ലേ.

നാം ഓരോരുത്തരും അടുക്കളയിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നവരാണ്. അത്തരത്തിൽ പലതരത്തിലുള്ള ഭക്ഷണങ്ങളും പാകം ചെയ്യുമ്പോൾ പലപ്പോഴും അത് അടിയിൽ പറ്റിപ്പിടിക്കുകയും പിന്നീട് അത് പോരാതെ അവിടെത്തന്നെ നിൽക്കുന്നതായി കാണുന്നു. അത്തരത്തിൽ പലപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് കുക്കർ അടിപിടിക്കുക എന്നുള്ളത്.

ഇങ്ങനെ കുക്കർ അടിപ്പിടിക്കുകയാണെങ്കിൽ അതിലെ കറകളും മറ്റും ഉരച്ചു കളയുന്നത് വളരെ പ്രയാസകരമായിട്ടുള്ള ജോലിയാണ്. അത്തരത്തിൽ കരിപിടിച്ച ഏതൊരു പാത്രവും നാം ഓരോരുത്തരും ഒരാഴ്ച രണ്ടാഴ്ച എന്നിങ്ങനെ ഉരച്ച് ഉരച്ചാണ് വൃത്തിയാക്കി എടുക്കുന്നത്. എന്നാൽ ഈയൊരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ എത്ര കരി പിടിച്ച പാത്രവും തേക്കാതെയും ഉരക്കാതെയും നമുക്ക് പുതുപുത്തൻ ആക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത്.

കരിപിടിച്ച പാത്രം എടുത്ത് അതിലേക്ക് ഒരല്പം വെള്ളം ഒഴിച്ച് വിടുകയാണ്. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടിയും ഇടേണ്ടതാണ്. സോഡാ പൊടി നല്ലൊരു ക്ലീനർ ആണ്. ഈ പൊടി ഈ വെള്ളത്തിലേക്ക് ഇടുമ്പോൾ ആ പാത്രത്തിലുള്ള എല്ലാ കറകളും വിട്ടു വിട്ടു പോരും.

പിന്നീട് 10 മിനിറ്റിനുശേഷം ഇത് അടുപ്പിൽ കുറച്ചു നേരം വയ്ക്കേണ്ടതാണ്. ഇതിലേക്ക് അല്പം വിമ്മിന്റെ ലിക്വിഡും ഒഴിച്ച് കൊടുക്കേണ്ടതാണ്. ഇങ്ങനെ ആ വെള്ളം ചൂടാകും തോറും അതിലുള്ള കറകൾ എല്ലാം വിട്ടു വിട്ടു പോരുന്നു. പിന്നീട് ഈ വെള്ളം എടുത്ത് കളയുകയാണെങ്കിൽ അതിലെ കറകൾ എല്ലാം പോയി പാത്രം പുതുപുത്തനായി മാറുന്നു. തുടർന്ന് വീഡിയോ കാണുക.