വളരെ എളുപ്പത്തിൽ വർഷങ്ങളോളം കേടുകൂടാതെ പുളി സൂക്ഷിക്കാം. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ അടുക്കളയിലെ ഒരു നിറസാന്നിധ്യമാണ് പുളി. കറികൾക്ക് പുളിരസം ഉണ്ടാകുന്നതിനുവേണ്ടി നാം ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഈ വാളൻപുളി. പുളിമരത്തിൽ നിന്നാണ് പുളി നമുക്ക് ലഭിക്കുന്നത്. മാർച്ച് ഏപ്രിൽ മെയ് മാസത്തോട് കൂടിയാണ് പുളിയുടെ വിളവെടുപ്പ്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും നല്ലപോലെ ലഭിക്കുന്നതിന് വേണ്ടി ഈ സമയങ്ങളിൽ പുളി വാങ്ങി വീട്ടിൽ സ്റ്റോർ ചെയ്യാനാണ് പതിവ്.

എന്നാൽ ഇത്തരത്തിൽ സ്റ്റോർ ചെയ്യുമ്പോൾ പലപ്പോഴും പുളി പാത്രത്തിൽ ഉറുമ്പും പ്രാണികളും എല്ലാം വരുന്നത് കാണാവുന്നതാണ്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ പുള്ളി കേടായി പോവുകയും പിന്നീട് നമുക്ക് ഉപയോഗിക്കാൻ പറ്റാതെ വരികയും ചെയ്യുന്നു. അത്തരത്തിൽ കേടുകൂടാതെ വർഷങ്ങളോളം പുളി സൂക്ഷിക്കുന്ന ഒരു രീതിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ ചെയ്തെടുക്കാവുന്നതാണ്.

ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് പുളിയിലെ നാരുകളും കുരുകളും എല്ലാം നീക്കം ചെയ്യുകയാണ്. അതിനുശേഷം സൂര്യപ്രകാശം നല്ലവണ്ണം കൊള്ളിക്കേണ്ടതാണ്. പുളി വെയിലത്ത് വയ്ക്കുമ്പോൾ തിരിച്ചും മറിച്ചും സൂര്യപ്രകാശം അതിൽ ഏൽപ്പിക്കേണ്ടതാണ്. അതിനുശേഷം പുളി നല്ലൊരു ഭരണിയിൽ സ്റ്റോർ ചെയ്യാവുന്നതാണ്. പുളി ദീർഘനാൾ സൂക്ഷിച്ചുവയ്ക്കുന്നതിന് ഏറ്റവും അനുയോജ്യം ഭരണിയോ മൺ പാത്രങ്ങളോ ആണ്.

അല്ലാത്തപക്ഷം പ്ലാസ്റ്റിക് കളിലും സ്റ്റീൽ പാത്രങ്ങളും പുളി സൂക്ഷിക്കുമ്പോൾ അത് വളരെ പെട്ടെന്ന് തന്നെ കേട് വരികയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. അത്തരത്തിൽ ഭരണിയിൽ പുളി നറക്കുന്നതിന് മുൻപ് തന്നെ അതിൽ ജലാംശം ഇല്ല എന്ന് ഉറപ്പുവരുത്തുകയും അല്പസമയം വെയിൽ കൊള്ളിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.