സ്ട്രോക്ക് ഒരിക്കലും നമ്മിൽ ഉണ്ടാകാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം മരണങ്ങളുടെ കാരണമായി മാറിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പ്രായവ്യത്യാസം ഇല്ലാതെയാണ് ഇത് ഓരോരുത്തരെയും ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇന്നത്തെ ജീവിതശൈലി അപ്പാടെ മാറിയതിന്റെ പരിണിതഫലമാണ് ഇത്തരം രോഗങ്ങൾ പ്രായവ്യത്യാസമില്ലാതെ തന്നെ ഓരോരുത്തരിലും കാണുന്നത്. അത്തരത്തിൽ ധാരാളം കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ വലിച്ചുവാരി കഴിക്കുന്നതും.

പലതരത്തിലുള്ള മദ്യം മയക്കുമരുന്നുകൾ പുകവലി എന്നിങ്ങനെയുള്ളവരുടെ ഉപയോഗവും എല്ലാം ശരീരത്തിലേക്ക് വിഷാംശങ്ങളെയാണ് കൊണ്ടെത്തിക്കുന്നത്. ഇവയെല്ലാം അടിഞ്ഞുകൂടുന്നതിന്റെ ഫലമാണ് സ്ട്രോക്ക് എന്ന അവസ്ഥ. ഇത്തരത്തിലുള്ള കൊഴുപ്പുകളും വിഷാംശങ്ങളും എല്ലാം നമ്മുടെ തലച്ചോറുമായി ബന്ധപ്പെടുന്ന രക്തക്കുഴലുകളിൽ കയറിക്കൂടുന്നതിന് ഫലമായി അവിടേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നു. ഇത്തരത്തിൽ രക്തയോട്ടം.

നടത്തപ്പെടുന്നതിന്റെ ഫലമായി ഓക്സിജൻ സപ്ലൈ തലച്ചോറിലേക്ക് എത്താതെ വരികയും അവിടെയുള്ള കോശങ്ങൾ നശിച്ചു പോകുകയും ചെയ്യുമ്പോഴാണ് സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് രണ്ടുവിധത്തിലാണ് പ്രധാനമായും കാണുന്നത്. രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടായികൊണ്ട് സ്ട്രോക്ക് ഉണ്ടാകുന്ന അവസ്ഥയും രക്തക്കുഴലുകൾ പൊട്ടി രക്തം ഒലിക്കുന്നത് വഴി സ്ട്രോക്ക് ഉണ്ടാകുന്ന അവസ്ഥയും. ഇതിൽ ബ്ലോക്കുകൾ ഉണ്ടായതിനുശേഷം കോശങ്ങൾ നശിച്ചുപോകുന്ന അവസ്ഥയാണ്.

ഏറ്റവും അധികമായി നമ്മുടെ സമൂഹത്തിൽകാണുന്നത്. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് ചില ലക്ഷണങ്ങളെ ശരീരത്തിൽ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ വളരെ പെട്ടെന്ന് തന്നെ പ്രതിരോധിച്ചാൽ മാത്രമേ അംഗവൈകല്യങ്ങളും മറ്റൊന്നും കൂടാതെ സ്ട്രോക്കിനെ അതിജീവിക്കാൻ ഓരോ വ്യക്തിക്കും സാധിക്കുകയുള്ളൂ. അതിനാൽ തന്നെ സെക്കൻഡുകൾക്ക് വരെ വളരെയധികം വിലയുള്ള ഒരു രോഗാവസ്ഥയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.