നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കാപ്പി. നമ്മുടെ ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ നമുക്ക് വേണ്ട ഉന്മേഷവും ഊർജ്ജവും പകരുന്ന ഒന്നാണ് കാപ്പി. ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ളവയാണ്. അതിനാൽ തന്നെ പലതരത്തിലുള്ള ആരോഗ്യ നേട്ടങ്ങളാണ് ഇത് കുടിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ആരോഗ്യ നേട്ടങ്ങളെ പോലെത്തന്നെ സൗന്ദര്യ സംരക്ഷണത്തിനും കാപ്പിപ്പൊടി ഏറെ ഫലതായകമാണ്.
കാപ്പിപ്പൊടിയുടെ ഉപയോഗം നമ്മുടെ ചർമ്മസംരക്ഷണത്തിനും മുടികളുടെ സംരക്ഷണത്തിനും ഒരുപോലെ ഉപകാരപ്രദമാണ്. നമ്മുടെ മുഖത്തുണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കാൻ ഇത് സഹായകരമാണ്. ഇത് നമ്മുടെ മുഖത്ത് ഫേസ് പാക്ക് ആയും സ്ക്രബർ ആയും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള കഫയിൻ എന്ന ഘടകമാണ് ഇത്തരത്തിൽ മുഖ കാന്തി വർധിപ്പിക്കുന്നത്.
ഇത് മുഖത്തെ പാടുകൾ നീക്കുന്നതിനും മുഖത്തെ അഴുക്കുകൾ നിൽക്കുന്നതിനും ഏറെ സഹായകരമാണ്. അതുപോലെതന്നെ കണ്ണിനു ചുറ്റും കറുത്ത കളർ നീക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. ഇത് നമ്മുടെ മുഖത്തെ നിർജീവ കോശങ്ങളെ ഇല്ലാതാക്കുകയും പുതിയ കോശങ്ങൾ വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ പ്രായാധിക്യം മൂലം ഉണ്ടാകുന്ന ചുളിവുകളും വരകളും.
പൂർണമായി ഇല്ലാതാക്കാൻ ഇതിനെ കഴിയും. മുടികളുടെ സംരക്ഷണത്തിനും ഇത് ഏറെ ഉപകാരപ്രദമാണ്. മുടികൾക്ക് കറുത്ത നിറം നൽകുന്നതിന് ഇത് അത്യുത്തമമാണ്. അതിനാൽ തന്നെ പലതരത്തിലുള്ള ഡൈകളിലെയും ഹെന്നകളിലെയും ഒരു നിറസാന്നിധ്യം തന്നെയാണ് ഇത്. മുടികൾക്ക് നിറം നൽകുന്നതോടൊപ്പം തന്നെ മുടികളെ ശക്തിപ്പെടുത്തുന്നതിനും ഇതിനെ കഴിവുണ്ട്. തുടർന്ന് വീഡിയോ കാണുക.