അസിഡിറ്റി ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പ്രശ്നം അടിക്കടി നിങ്ങളിൽ ഉണ്ടാകുന്നുണ്ടോ? എങ്കിൽ ഇവ മറികടക്കാൻ ഇതൊന്നു കണ്ടു നോക്കൂ.

നമ്മുടെ നിലനിൽപ്പിനെ ശാരീരിക പ്രവർത്തനങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. അത്തരത്തിൽ വളരെയേറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു അവയവം ആണ് ആമാശയം. ആമാശയം എന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കുന്ന ഒരു അവയവമാണ്. ആമാശയത്തിൽ അടങ്ങിയിട്ടുള്ള ആസിഡുകൾ ആണ് നാം കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ സഹായിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ വായയിലൂടെ അന്നനാളം വഴി ആമാശയത്തിൽ എത്തുന്നു.

ഈ ആമാശയത്തിൽ വച്ച് ഭക്ഷണങ്ങളെ ദഹിപ്പിക്കുകയും അത് ചെറുകുടലിലെത്തി അവ നല്ലതിനെ സ്വീകരിക്കുകയും ബാക്കിയുള്ള വൻകുടലിൽ എത്തി മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് ഒരു ദഹന വ്യവസ്ഥ എന്ന് പറയുന്നത്. എന്നാൽ ആമാശയത്തിൽ ഉണ്ടാകുന്ന പല കാരണങ്ങളും ഇത്തരത്തിൽ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. അതുവഴി ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പുളിച്ചു തികട്ടൽ മലബന്ധം എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾ ഉണ്ടാക്കുന്നു. തുടക്കത്തിൽ ഇത് നിസ്സാരമായിട്ടാണ് നാം ഓരോരുത്തർക്കും തോന്നാറുള്ളത്.

എന്നാൽ ഇത് കൂടെക്കൂടെ വർദ്ധിച്ചു വരുന്നതായി കാണാൻ സാധിക്കും. ആമാശയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളുടെയും ലക്ഷണമാണ് ഇത്തരത്തിലുള്ളവ. അതിനാൽ തന്നെ ഇത്തരത്തിൽ അടിക്കടി പ്രശ്നങ്ങൾ കണ്ടു വരികയാണെങ്കിൽ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ആമാശയ കാൻസർ അൾസർ അസിഡിറ്റി എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ ഉണ്ടാകുന്നതിന് ഇത്തരം ലക്ഷണങ്ങളാണ് ശരീരം.

മുൻകൂട്ടി കാണിച്ചു തരുന്നത്. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അവയുടെ യഥാർത്ഥ കാരണങ്ങളെ നാം തിരിച്ചറിയറിയേണ്ടതാണ്. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി കാണുന്നതുകൊണ്ടാണ് ഇന്ന് ആമാശ ക്യാൻസറുകൾ കൂടി വരുന്നത്. ഇത്തരത്തിലുള്ള ക്യാൻസറുകൾ കണ്ടുപിടിക്കാൻ വൈകുന്നതിനാൽ തന്നെ 10% ആളുകൾ മാത്രമേ ഇതിൽനിന്ന് രക്ഷപ്പെട്ടു വരുന്നതായി കാണാൻ സാധിക്കുന്നുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *