ശരീര ആരോഗ്യത്തിന് മുതിര എങ്ങനെ സഹായിക്കുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നമ്മുടെ ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ പങ്കു വയ്ക്കുന്നത് സാധാരണ കഴിക്കുന്ന പയർ വർഗ്ഗങ്ങളിൽ നിന്നും എപ്പോഴും മാറ്റിനിർത്തുന്ന ഒന്നാണ് മുതിര. എന്നാൽ സാധാരണ കഴിക്കുന്ന പയർ വർഗ്ഗങ്ങളെക്കാൾ കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് മുതിര.
ഇതിന്റെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുതിരയിൽ ഉയർന്ന അളവിൽ കാൽസ്യ അയൻ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്കും മുതിര കഴിക്കാവുന്നതാണ്. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിരാ കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും മുതിര ഏറെ നല്ലതാണ്.
തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതിനാൽ ചൂട് കാലത്ത് മുതിര കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആർത്തവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കുന്നുണ്ട്. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് മുതിര. ഗർഭിണികളും ഷയരോഗികളും ശരീരഭാരം കുറവുള്ളവരും മുതിര കഴിക്കരുത്.
മുതിരക്ക് ചൂട് വർദ്ധിപ്പിക്കാനുള്ള കഴിവ് ധാരാളമായി ഉണ്ട്. അതുകൊണ്ട് തണുപ്പുകാലത്ത് ഇത് ധാരാളമായി കഴിക്കാം. പ്രമേഹ രോഗികൾക്ക് കഴിക്കാൻ കഴിയുന്ന ആഹാരപദാർത്ഥമാണ് മുതിര. ഇത് ഇൻസുലിനെ എതിരായ പ്രവർത്തനത്തിന് ദുർബലപ്പെടുത്തുന്നു. ദഹക്കാൻ വളരെയധികം സമയം ആവശ്യമുള്ളതിനാൽ പെട്ടെന്ന് ഉണ്ടാകുന്ന വിശപ്പ് തടയാനും ഇത് സഹായിക്കുന്നുണ്ട്. ഇത് വാത ശമനി എന്നാണ് ആയുർവേദം പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.