സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു അവയവമാണ് യൂട്രസ് അഥവാ ഗർഭപാത്രം. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്ന ഒരു അവയവമാണ് ഇത്. ഒരു സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്ന ഈ അവയവത്തിൽ പലതരത്തിലുള്ള രോഗങ്ങൾ കടന്നു കൂടുന്നു. അത്തരത്തിൽ ഒന്നാണ് ഫൈബ്രോയ്ഡ് അഥവാ ഗർഭാശയം മുഴകൾ. ഗർഭാശയത്തിന്റെ ഭിത്തികളിൽ കാണുന്ന ചെറുതും വലുതും ആയിട്ടുള്ള മുഴകളാണ് ഇവ. ഇവ തുടക്കത്തിൽ വളരെ നിസ്സാരമായിട്ടാണ് കാണുന്നതെങ്കിലും പിന്നീട്.
ഇത് മരണത്തിന് വരെ കാരണമായേക്കാം. അത്തരത്തിൽ ഗർഭാശയം മുഴകൾ ക്യാൻസർ മുഴകളും ക്യാൻസർ രഹിത മുഴകളും ആകാം. ഇത്തരത്തിൽ ഗർഭപാത്രത്തിൽ മുഴകൾ രൂപപ്പെടുകയാണെങ്കിൽ അത് തുടക്കത്തിൽ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടമാക്കുന്നതല്ല. കാരണം അത് വലുപ്പം കുറവായതിനാൽ ആണ്. എന്നാൽ ക്രമേണ ആ മുഴകൾക്ക് വലുപ്പം കൂടി വരികയും അതിനനുസരിച്ച് പലതരത്തിലുള്ള ലക്ഷണങ്ങൾ സ്ത്രീശരീരത്തിൽ കാണുകയും ചെയ്യുന്നു.
ഇത് പ്രധാനമായും ആർത്തവവുമായി ബന്ധപ്പെട്ടതാണ് ലക്ഷണങ്ങൾ കാണിക്കുക. ചിലവർക്ക് ആർത്തവ സമയത്ത് അമിതമായുള്ള രക്തസ്രാവമായിരിക്കും ഉണ്ടാകുക. അതുപോലെ തന്നെ ആർത്തവം ഒരു മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉണ്ടാകുന്നതും അതുപോലെ തന്നെ അതികഠിനമായിട്ടുള്ള വയറുവേദന നടുവേദന എന്നിങ്ങനെയുള്ളതും ഇതിന്റെ ലക്ഷണങ്ങളാണ്.
എന്നാൽ ചിലവർക്ക് രണ്ടും മൂന്നും മാസം ആയിട്ടും ആർത്തവം കാണാതിരിക്കുന്നതും ഇതിന്റെ ലക്ഷണമായി കാണാവുന്നതാണ്. ഇത്തരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ നാം ഓരോരുത്തരും വളരെ പെട്ടെന്ന് തന്നെയും ഒരു ഗൈനക്കോളജിസ്റ്റിന്റെ വൈദ്യസഹായം തേടേണ്ടതാണ്. അത്തരത്തിൽ അൾട്രാസൗണ്ട് എടുക്കുമ്പോൾ ഗർഭപാത്രത്തിലുള്ള മുഴകൾ ശരിയായ വിധം പ്രത്യക്ഷമാകുന്നു. തുടർന്ന് വീഡിയോ കാണുക.