വൃക്ക രോഗങ്ങൾ കൂടി വരുന്നതിന്റെ കാരണങ്ങളെ ആരും അറിയാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം മരണങ്ങളുടെ കാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി ഫെയിലിയർ. മനുഷ്യ ശരീരത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു അവയവം തന്നെയാണ് വൃക്ക. ഈ വൃക്കയെ ബാധിക്കുന്ന രോഗങ്ങൾ വർദ്ധിക്കുമ്പോൾ ആണ് കിഡ്നി ഫെയിലിയർ എന്ന അവസ്ഥ ഉണ്ടാകുന്നത്. അത്തരത്തിൽ ഇന്ന് ധാരാളമായി തന്നെ ഡയാലിസിസ് ചെയ്യുന്ന രോഗികളെയും ഡയാലിസിസ് സെന്ററുകളും കാണാൻ സാധിക്കുന്നു.

നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാത്തരത്തിലുള്ള വിഷാംശങ്ങളെ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുന്ന ഒരു അവയവമാണ് വൃക്കകൾ. അത്തരത്തിൽ രണ്ടു വൃക്കകളാണ് ഒരു മനുഷ്യ ശരീരത്തിൽ കാണുവാൻ സാധിക്കുക. ഈ വൃക്കകളിൽ വിഷാംശങ്ങൾ ധാരാളമായി അടിഞ്ഞു കൂടുന്നതിന്റെ ഫലമായി വൃക്കകൾക്ക് പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ആ വിഷാംശങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളാൻ കഴിയാതെ വരികയും ചെയ്യുന്നു.

ഇത്തരം ഒരു അവസ്ഥയിൽ വൃക്കയുടെ പ്രവർത്തനം ചുരുങ്ങി പോവുകയും കിഡ്നി ഫെയിലിയർ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ കിഡ്നി ഫെയിലിയർ ഉണ്ടാകുമ്പോൾ പലതരത്തിലാണ് അത് ശരീരത്തിൽ ലക്ഷണം കാണിക്കുന്നത്. അവയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ലക്ഷണങ്ങളുണ്ട്. ഇതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് മൂത്രത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്.

മൂത്രത്തിൽ കടുത്ത മഞ്ഞനിറം മൂത്രത്തിൽ അമിതമായി ഉണ്ടാകുന്ന പത മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക അടിക്കടി യൂറിൻ ട്രാക്ടർ ഇൻഫെക്ഷനുകൾ ഉണ്ടാകുക എന്നിങ്ങനെയുള്ളവ ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ മുഖത്തും കണം കാലിലും നീരുണ്ടാകുന്നതും വയറുവേദന നടുവേദന എന്നിങ്ങനെ അടിക്കടി ഉണ്ടാകുന്നത് എല്ലാം കിഡ്നി ഫെയിലിയറിന്റെ മുന്നോടിയാണ്. തുടർന്ന് വീഡിയോ കാണുക.